|
| കത്രീനയ്ക്കിഷ്ടം തമാശച്ചിത്രങ്ങള്‍ |
| വ്യാഴം, 17 ജൂലൈ 2008 ( 17:31 IST ) | |
കത്രീന കൈഫിന്‍റെ ഇരുപത്തിനാലാം പിറന്നാളായിരുന്നു ബുധനാഴ്ച. സഹോദരിമാരും അമ്മയും സുഹൃത്തുക്കളുമൊത്ത് കത്രീന പിറന്നാള്‍ ആഘോഷിച്ചു. ജന്‍മദിനങ്ങളിലാണ് പലരും ഭാവിയെപ്പറ്റി പല തീരുമാനവും കൈക്കൊള്ളാറുള്ളത്. എന്നാല്‍ ബോളിവുഡിലെത്തി അഞ്ചു വര്‍ഷത്തിന് ശേഷവും തന്‍റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ കത്രീന തയ്യാറല്ല. കച്ചവട ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാനാണ് കത്രീനയുടെ തീരുമാനം.
“കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ ഞാന്‍ സംതൃപ്തയാണ്. ഗൌരവ സ്വഭാവമുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനായി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറല്ല. ദൈനംദിന ജീവിതത്തിലെ ടെന്‍ഷനുകളില്‍ നിന്ന് രക്ഷ നേടാനായി പ്രേക്ഷകര്‍ ആശ്രയിക്കുന്നത് തമാശച്ചിത്രങ്ങളെയാണ്. അത്തരം സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ ഏറെയിഷ്ടപ്പെടുന്നു.” - കത്രീന പറയുന്നു.
കഴിഞ്ഞ വര്‍ഷം ഹിറ്റുകളുടെ ഒരു നിര തന്നെ കത്രീന സൃഷ്ടിച്ചിരുന്നു. നമസ്തേ ലണ്ടന്‍, പാര്‍ട്ട്‌ണര്‍, വെല്‍കം, അപ്നേ തുടങ്ങി കത്രീന നായികയായ സിനിമകള്‍ പ്രേക്ഷകരെ ആനന്ദിപ്പിച്ചവയാണ്. സിംഗ് ഈസ് കിങ്, യുവ്‌രാജ് എന്നിവയാണ് ഇനി വരാന്‍ പോകുന്ന കത്രീനച്ചിത്രങ്ങള്‍. അക്ഷയ്‌കുമാര്‍ നായകനായ സിംഗ് ഈസ് കിങ് ഒരു കോമഡിച്ചിത്രമാണ്. സല്‍മാന്‍റെ യുവ്‌രാജാകട്ടെ സംഗീതപ്രധാനമായ സിനിമയും. യഷ് രാജ് ഫിലിംസിന്‍റെ ഒരു ചിത്രത്തില്‍ കത്രീനയാണ് നായിക. ‘അജബ് പ്രേം കി ഘസബ് കഹാനി’ എന്ന സിനിമയിലാകട്ടെ രണ്‍ബീര്‍ കപൂറാണ് കത്രീനയുടെ നായകന്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|