|
| ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം |
| വെള്ളി, 18 ജൂലൈ 2008 ( 11:25 IST ) | |
ഇന്ന് ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായകന്‍ ആര്? ഈ ചോദ്യത്തിന് ഒട്ടേറെ ഉത്തരങ്ങള്‍ പെട്ടെന്നു തന്നെ ഉയരും. ഷാരുഖ് ഖാന്‍, അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍ അങ്ങനെ പോകും ഉത്തരങ്ങള്‍. എന്നാല്‍ പ്രതിഫലക്കാര്യത്തില്‍ ഒന്നാമന്‍ ഇവര്‍ ആരുമല്ല. അത് ബോളിവുഡിന്‍റെ ആക്ഷന്‍ കിംഗ് അക്ഷയ് കുമാറാണ്. അടുത്തിടെയായി അക്ഷയിന്‍റെ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയം താരത്തിന്‍റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.
ആക്ഷന്‍ രംഗങ്ങളിലെ രാജാവായ അക്ഷയ് കുമാര്‍ കോമഡി സിനിമകളിലും അഭിനയിക്കുന്നു. ഹൃദയസ്പര്‍ശിയായ കുടുംബ കഥകളിലും നായകനായി അക്ഷയിനെ കാണാം. ഇവയെല്ലാം സൂപ്പര്‍ ഹിറ്റുകളാകുന്നുമുണ്ട്. എന്താണ് അക്ഷയ് കുമാറിന്‍റെ വിജയരഹസ്യം? ഈ ചോദ്യം അക്ഷയിനോടു തന്നെ ചോദിക്കാം. അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ വച്ച് അക്ഷയ് തന്‍റെ വിജയരഹസ്യം പുറത്തുവിട്ടു.
‘ഗായത്രിമന്ത്ര’മാണത്രെ അക്ഷയ് കുമാര്‍ എന്ന നടന്‍റെ വിജയത്തിന് പിന്നില്‍. എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും അക്ഷയ് ഗായത്രിമന്ത്രം മനസില്‍ ഉരുവിടുന്നു. അപ്പോള്‍ മനസ് ശാന്തവും എന്തും ചെയ്യാന്‍ കരുത്തുള്ളതും ആകുന്നു. ഏറെ ബുദ്ധിമുട്ടുള്ള ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതിന് മുന്‍പ് അക്ഷയ് ഗായത്രിമന്ത്രം ജപിക്കാറുണ്ടത്രേ. എന്തായാലും ഇക്കാര്യം അറിഞ്ഞതുമുതല്‍ ബോളിവുഡിലെ മറ്റ് സൂപ്പര്‍താരങ്ങളും അക്ഷയ് കുമാറിന്‍റെ പാത പിന്തുടരുന്നതായാണ് അറിയുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|