|
| സുനില്‍ ഷെട്ടിയുടെ ജനറേഷന്‍ എക്സ് |
| വെള്ളി, 18 ജൂലൈ 2008 ( 14:41 IST ) | |
സുനില്‍ ഷെട്ടി നിര്‍മ്മിച്ച് നായകനാകുന്ന പുതിയ ചിത്രമാണ് 'ജനറേഷന്‍ എക്സ്'. അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ കോമഡിയാണ്. സുനില്‍ ഷെട്ടിക്കൊപ്പം ഏക്‍താ കപൂറും ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.
ഷൂട്ടൌട്ട് അറ്റ് ലോകന്ദ്‌വാലയ്ക്കും മിഷന്‍ ഇസ്താംബൂളിനും ശേഷം അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിഷന്‍ ഇസ്താംബൂള്‍ ഉടന്‍ റിലീസാകും. ഈ ആക്ഷന്‍ ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷയാണ് ബോളിവുഡിനുള്ളത്. ഓഗസ്റ്റില്‍ ജനറേഷന്‍ എക്സിന്‍റെ ചിത്രീകരണം ആരംഭിക്കും.
മിഷന്‍ ഇസ്താംബൂളിലെ താരങ്ങളായ നികിതിന്‍ ധീര്‍, സയിദ് ഖാന്‍, ഷബ്ബീര്‍ അലുവാലിയ എന്നിവര്‍ ജനറേഷന്‍ എക്സിലും അഭിനയിക്കുന്നു. സഞ്ജയ് ദത്ത്, തുഷാര്‍ കപൂര്‍ എന്നിവരും ഈ സിനിമയുടെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. അടുത്തിടെയായി വിജയ ചിത്രങ്ങളൊന്നും പേരിലില്ലാത്ത സുനില്‍ ഷെട്ടി ജനറേഷന്‍ എക്സിലൂടെ ഒരു വന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|