|
| പൂജാ ഭട്ട് വീണ്ടും സംവിധായിക |
| ശനി, 19 ജൂലൈ 2008 ( 11:14 IST ) | |
ഒരു കാലത്ത് ബോളിവുഡിന്‍റെ ചൂടന്‍ നായികയായിരുന്ന പൂജാ ഭട്ട് വീണ്ടും സംവിധായികയുടെ മേലങ്കിയണിയുന്നു. ഒട്ടേറെ പ്രത്യേകതകളുമായാണ് പൂജയുടെ ഇത്തവണത്തെ സംവിധാന സംരഭം. അമീര്‍ ഖാനും പൂജാ ഭട്ടും നായികാ നായകന്‍മാരയി അഭിനയിച്ച് 1991ല്‍ പുറത്തിറങ്ങിയ ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായ ‘ദില്‍ ഹെ കി മാന്‍താ നഹീ‘ തന്നെയാണ് പൂജ റീമേക്ക് ചെയ്യാനൊരുങ്ങുന്നത്.
പൂജയുടെ പിതാവായ മഹേഷ് ഭട്ടായിരുന്നു ‘ദില്‍ ഹെ കി മാന്‍താ നഹീ‘യുടെ സംവിധായകന്‍. എന്നാല്‍ പുതിയ ചിത്രത്തില്‍ അമീറായിരിക്കില്ല നായകന്‍. എങ്കില്‍പ്പിന്നെ ആര് എന്ന ചോദ്യത്തിന് ഉത്തരമായി മുഴങ്ങിക്കേള്‍ക്കുന്നത് ഹിമേഷ് രെഷമിയയുടെ പേരാണ്. സംഗീത സംവിധായകനായും നടനായുമെല്ലാം ബോളിവുഡിലെ റൊമാന്‍റിക് സാന്നിധ്യമാണ് ഇപ്പോള്‍ രെഷമിയ.
ആവാരപന്‍, വെ ലംഹെ എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ ഷഗുഫ റഫീഖാണ് പുതിയ ‘ദില്‍ ഹെ കി മാന്‍താ നഹീ‘ക്ക് കഥയൊരുക്കുന്നത്. മുകേഷ് ഭട്ടും മഹേഷ് ഭട്ടും തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയറ ശില്‍പ്പികള്‍ തയ്യാറായിട്ടില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|