|
| തിരശീലയ്ക്ക് പുറത്തും ഖാന്‍ യുദ്ധം |
| ശനി, 19 ജൂലൈ 2008 ( 16:01 IST ) | |
ബോളിവുഡിലെ ഖാന്‍ യുദ്ധം തിരശീലയ്ക്ക് പുറത്തേയ്ക്കും എത്തിയെന്ന് റിപ്പോര്‍ട്ട്. ബോളിവുഡിന്‍റെ കിങ്ങ് ഖാന്‍ ഷാരൂഖും മസില്‍ഖാനായ സല്‍മാന്‍ ഖാനും തമ്മിലാണ് കൈയ്യേറ്റത്തിന്‍റെ വക്കു വരെയെത്തിയ വാക് പോരാട്ടം നടന്നതെന്നാണ് വാര്‍ത്തകള്‍. സല്‍മാന്‍റെ കാമുകിയായ കത്രീനാ കയ്ഫിന്‍റെ പിറന്നാളാഘോഷത്തിനിടെയാണ് ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.
കാമുകിയ്ക്കായി ബാന്ദ്രയിലെ ഒരു ഹോട്ടലില്‍ സല്‍മാന്‍ ഒരുക്കിയ പാര്‍ട്ടിയിലേയ്ക്ക് ബോളിവുഡിലെ താരങ്ങളെയെല്ലാം ക്ഷണിച്ചിരുന്നു. പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി ഷാരൂഖും ഭാര്യ ഗൌരി ഖാനും കൂടി എത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ഷാരൂഖും സല്‍മാനും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നിരുന്നത്. മദ്യ ലഹരിയിലായിരുന്ന സല്‍മാന്‍ ഷാരൂഖിന്‍റെ ഗെയിം ഷോയായാ ‘പാംഞ്ച്‌വി പാസി,നെക്കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങി. പറഞ്ഞ് പറഞ്ഞ് താന്‍ വതരിപ്പിക്കുന്ന ഗെയിം ഷോയായ ‘ദസ് ക ദമ്മിന്‍റെ‘ ഏഴയലത്ത് പോലും ഷാരൂഖിന്‍റെ ഗെയിം ഷോ വരില്ലെന്ന് സല്‍മാന്‍ പറഞ്ഞപ്പോള്‍ ദസ് ക ദം ആരും കാണാറില്ലെന്ന് ഷാരൂഖ് മറുപടി പറഞ്ഞു.
എന്നാല്‍ മിണ്ടാതിരുന്നില്ലെങ്കില്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സല്‍മാനെ സല്‍മാന്‍റെ പാര്‍ട്ടിയില്‍ വച്ച് തന്നെ സല്‍മാനെ തിരിച്ചു തല്ലുമെന്ന് ഷാരൂഖും ഭീഷണിപ്പെടുത്തി. ഇരുവരും കൈയ്യേറ്റത്തിന്‍റെ വക്ക് വരെയെത്തിയെങ്കിലും ഒടുവില്‍ ഷാരൂഖിന്‍റെ ഭാര്യ ഗൌരി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നത്രെ. ഷാരുഖും ഭാര്യയും പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ ഇറങ്ങിപ്പോകുകയും ചെയ്തു.
സല്‍മാനും സഹോദരന്‍ സൊഹൈലും ചേര്‍ന്ന് നിര്‍മിക്കുന്ന ‘മേം ഔര്‍ മിസിസ് ഖന്ന‘ എന്ന ചിത്രത്തില്‍ അതിഥി താരമായി വരാനുളള സല്‍മാന്‍റെ ക്ഷണം ഷാരൂഖ് നിരസിച്ചതോടെയാണ് ഇരുവരും തമ്മില്‍ പോര് മുറുകിയത്. ഷാരൂഖിന്‍റെ സ്വന്തം കമ്പനി നിര്‍മിച്ച ‘ഓം ശാന്തി ഓമി‘ലെ ഒരു ഗാന സീനില്‍ സല്‍മാന്‍ അതിഥി താരമായി എത്തിയിരുന്നു. ഇതിനുപുറമെ 2003ല്‍ പുറത്തിറങ്ങിയ ചല്‍ത്തെ ചല്‍ത്തെ എന്ന് ചിത്രത്തില്‍ ആദ്യം നായികയായി നിശചയിച്ചത് ഐശ്വര്യ റായിയെയായിരുന്നു. അന്ന് ഐശ്വര്യയുടെ കാമുകനായിരുന്ന സല്‍മാന്‍ ഷൂട്ടിംഗ് സഥലത്ത് വന്ന് പ്രശനങ്ങളുണ്ടാക്കാന്‍ തുടങ്ങിയതോടെ ഷാരൂഖ് ഐശ്വര്യയ്ക്ക് പകരം റാണി മുഖര്‍ജിയെ നായികയാക്കി ഷൂട്ടിംഗ് തുടരുകയായിരുന്നു. അന്നു മുതല്‍\ തുടങ്ങിയ പോര് ആണ് ഇപ്പോള്‍ അടിയുടെ വക്കിലെത്തിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|