യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ജാനെ തൂ... നേടിയത് 15 കോടി
മുംബൈ (ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008   ( 12:49 IST )
അമീര്‍ ഖാനും പി വി ആര്‍ പ്രോഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കിയ പ്രണയ കാവ്യം ‘ജാനെ തൂ യാ ജാ‍നെ നാ’ ഒരാഴ്ച കൊണ്ട് നേടിയത് 15 കോടി രൂപ. അമീര്‍ ഖാന്‍റെ അനന്തരവന്‍ ഇമ്രാന്‍ ഖാന്‍ ബോളിവുഡില്‍ അരേങ്ങറ്റം കുറിച്ച ജാനേ തൂ... ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളില്‍ ഒന്നാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മള്‍ട്ടിപ്ലക്സുകളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കളക്ഷന്‍ ഉയര്‍ത്തിയതെന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്.

അങ്ങനെയാണെങ്കില്‍ തന്നെയും പുതുമുഖങ്ങളുടെ ചിത്രത്തിന് ഇത്രയും മികച്ച സ്വീകരണം ലഭിക്കാറില്ലെന്ന് മറുവാദവുമുണ്ട്. ‘ബോയ്സ്‘ എന്ന തമിഴ് സിനിമയിലൂടെ എത്തി ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ജെനീലിയ ഡിസൂസയ്ക്ക് നായിക എന്ന നിലയില്‍ ഹിന്ദിയില്‍ ലഭിക്കുന്ന ആദ്യ ഹിറ്റ് കൂടിയാവുകയാണ് ജാനേ തൂ... മുമ്പ് മൂന്ന് ഹിന്ദി ചിത്രങ്ങളില്‍ ജെനീലീയ മുഖ്യ റോളുകളില്‍ എത്തിയിരുന്നെങ്കിലും ഒന്നും ക്ലിക്കായിരുന്നില്ല.

ഇതിനിടെ ജാനേ തൂ... വന്‍ ഹിറ്റിലേക്ക് നീങ്ങുന്നത് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റിലീസ് തീരുമാനിച്ചിരുന്ന മറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങാനിരുന്ന ജഗദീഷ് ശര്‍മ്മ നിര്‍മ്മിച്ച ‘ഗുഡ് ലക്ക്’, സംവിധായകന്‍ മണിശങ്കറിന്‍റെ ‘മുഖ്ബിര്‍’ എന്നീ ചിത്രങ്ങള്‍ തീയറ്റര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റിലീസ് ചെയ്യാനായില്ല.

ജാനേ തൂ...ന് തിരക്കേറിയതിനെ തുടര്‍ന്ന് മള്‍ട്ടിപ്ലക്സുകളില്‍ കൂടുതല്‍ സ്ക്രീനുകളിലേക്ക് ഇതിന്‍റെ പ്രദര്‍ശനം വ്യാപിപ്പിച്ചതോടെ മറ്റ് സിനിമകള്‍ക്ക് സ്ക്രീന്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. എന്തായാലും ബോളിവുഡിന്‍റെ നിത്യഹരിത നായകന്‍ അമീറിന്‍റെ കുടുംബത്തില്‍ നിന്നെത്തിയിരിക്കുന്ന ഇമ്രാനെ ഹിന്ദി സിനിമാ ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തിരശീലയ്ക്ക് പുറത്തും ഖാന്‍ യുദ്ധം
പൂജാ ഭട്ട് വീണ്ടും സംവിധായിക
സുനില്‍ ഷെട്ടിയുടെ ജനറേഷന്‍ എക്സ്
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
കത്രീനയ്ക്കിഷ്ടം തമാശച്ചിത്രങ്ങള്‍
ഇത് ബോളിവുഡിന്‍റെ സുവര്‍ണകാലം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...