യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അസിന്‍ സാല്‍മാന്‍റെ നായികയാകുന്നു
21 ജൂലൈ 2008   ( 11:26 IST )
തെന്നിന്ത്യന്‍ സിനിമ കീഴടക്കി ബോളിവുഡില്‍ ചേക്കേറിയ മലയാളി സുന്ദരി അസിന്‍ ഹിന്ദിയില്‍ കൂടുതല്‍ ചിത്രങ്ങളിലേക്ക് കരാറിലെത്തുന്നു. അസിനും നയന്‍‌താരയും നായികമാരായ തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റിമേക്കില്‍ അഭിനയിച്ചുവരുന്ന അസിന്‍ ബോളിവുഡ് മസില്‍മാന്‍ സാല്‍മാന്‍ ഖാന്‍ നായകനാവുന്ന 'ലണ്ടന്‍ ഡ്രീംസ്' എന്ന ചിത്രത്തില്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപുല്‍ ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമീര്‍ ഖാന്‍ നായകനാവുന്ന ഗജിനിയുടെ ഹിന്ദി പതിപ്പിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി വരികയാണ്. ഇതിന് ശേഷം അസിന്‍ ലണ്ടന്‍ ഡ്രീംസില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ ഒരു ഹോളിവുഡ് ചിത്രത്തില്‍ പ്രധാന റോളില്‍ അഭിനയിക്കുന്നതിനും അസിന്‍ കരാറിലെത്തിയതായി നായികയോട് അടുത്തള്ള വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അസിന്‍ കോളിവുഡില്‍ താരറാണി പദവിയില്‍ എത്തിനില്‍ക്കേ ആണ് ബോളിവുഡിലേക്ക് ചുവട് മാറ്റിയത്. ഗജിനിയില്‍ അസിന്‍റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട അമീര്‍ ഖാന്‍ ഗജിനിയുടെ ഹിന്ദി പതിപ്പിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 'ഗജിനി' എന്നുതന്നെ പേര് നല്‍കിയിരിക്കുന്ന ഹിന്ദി പതിപ്പ് അമീര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തപന്‍സിന്‍ഹയ്‌ക്ക്‌ ഫാല്‍ക്കെ അവാര്‍ഡ്‌
ജാനെ തൂ... നേടിയത് 15 കോടി
തിരശീലയ്ക്ക് പുറത്തും ഖാന്‍ യുദ്ധം
പൂജാ ഭട്ട് വീണ്ടും സംവിധായിക
സുനില്‍ ഷെട്ടിയുടെ ജനറേഷന്‍ എക്സ്
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...