യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
തപന്‍സിന്‍ഹയ്‌ക്ക്‌ ഫാല്‍ക്കെ അവാര്‍ഡ്‌
ഇന്ത്യന്‍ സിനിമയ്‌ക്കുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രമുഖ ചലച്ചിത്രസംവിധായകന്‍ തപന്‍ സിന്‍ഹയ്‌ക്ക്‌ 2006ലെ ദാദാസാഹേബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌. പത്ത്‌ ലക്ഷം രൂപയും സ്വര്‍ണ കമലവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

തപന്‍സിന്‍ഹയുടെ സിനിമകള്‍ ഇന്ത്യന്‍ സിനിമയില്‍ തനതുമുദ്ര പതിപ്പിക്കുന്നതായി സംവിധായകന്‍ ശ്യാം ബെനഗല്‍, ഗൗതം ഘോഷ്‌, ഡോക്ടര്‍ എ നാഗേശ്വര റാവു, ഷര്‍മിളാടാഗോര്‍, പുല്ലാങ്കുഴല്‍ വിദഗ്‌ധന്‍ ഹരിപ്രസാദ്‌ ചൗരസ്യ എന്നിവരടങ്ങിയ ജഡ്‌ജിങ്‌ കമ്മിറ്റി വിലയിരുത്തി. ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യദിനവാര്‍ഷികത്തില്‍ ഇദ്ദേഹത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു.

1946ല്‍ കൊല്‍ക്കത്തയിലെ ന്യൂതിയേറ്ററില്‍ സൗണ്ട്‌ എന്‍ജിനീയറായി ചലച്ചിത്രമേഖലയിലെത്തിയ ഇദ്ദേഹം 1950 മുതല്‍ രണ്ടുവര്‍ഷം ബ്രിട്ടനിലെ പൈന്‍വുഡ്‌ സ്റ്റുഡിയോയില്‍ ജോലി ചെയ്‌ത്‌ ഇന്ത്യയിലെത്തിയശേഷമാണ്‌ സിനിമാ സംവിധാനത്തിലേക്ക്‌ തിരിഞ്ഞത്‌. ബംഗാളി, ഹിന്ദി,ഒറിയ ഭാഷകളില്‍ സിനിമകള്‍ സംവിധാനം ചെയ്‌തു.

അങ്കുഷ്‌,ഉപഹാര്‍, ടോണ്‍സില്‍, ലോഹകപട്‌, കാലോമതി തുടങ്ങിയവയാണ്‌ പ്രധാനസിനിമകള്‍. സാധാരണക്കാരന്‍റെ ജീവിതപോരാട്ടങ്ങളെ ദൃശ്യഭാഷയിലേക്ക്‌ മാറ്റിയെഴുതിയ തപന്‍സിന്‍ഹയുടെ സിനിമകള്‍ ഇതേവരെയായി വിവിധ വിഭാഗങ്ങളിലായി 19 ദേശീയ സിനിമാ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അസിന്‍ സാല്‍മാന്‍റെ നായികായാവുന്നു
ജാനെ തൂ... നേടിയത് 15 കോടി
തിരശീലയ്ക്ക് പുറത്തും ഖാന്‍ യുദ്ധം
പൂജാ ഭട്ട് വീണ്ടും സംവിധായിക
സുനില്‍ ഷെട്ടിയുടെ ജനറേഷന്‍ എക്സ്
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...