|
| ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക |
| ചൊവ്വ, 22 ജൂലൈ 2008 ( 15:55 IST ) | |
ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തിയ ‘ദി ഒമെന്‍’ എന്ന ഹോളിവുഡ് ചിത്രത്തിന് ഒരു ഇന്ത്യന്‍ പതിപ്പ് ഇറങ്ങുന്നു. മൊഹിത് സൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പേര് ‘റാസ് - ദി മിസ്റ്ററി കണ്ടിന്യൂസ്’ എന്നാണ്. കങ്കണ റനൌതും ഇമ്രാന്‍ ഹാഷ്മിയുമാണ് ഈ ചിത്രത്തിലെ താരങ്ങള്‍.
കങ്കണയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം നിര്‍ണായകമാണ്. ഗാംഗ്‌സ്റ്റര്‍ എന്ന മെഗാഹിറ്റിന് ശേഷം വാണിജ്യപരമായി ഏറെ നേട്ടങ്ങളുണ്ടാക്കിയ സിനിമകളൊന്നും കങ്കണയുടെ കരിയറിലില്ല. മെട്രോ, വോ ലംഹേ തുടങ്ങിയ സിനിമകള്‍ നിരൂപക പ്രശംസ നേടിയെങ്കിലും കങ്കണയ്ക്ക് പിടിച്ചു നില്‍ക്കാന്‍ ഒരു ഹിറ്റ് കൂടിയേ തീരൂ. ഗാംഗ്സ്റ്ററിലെ ജോഡിയായ ഇമ്രാന്‍ ഹാഷ്മിയുമൊത്ത് അഭിനയിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് കങ്കണയ്ക്ക് പ്രതീക്ഷ ഏറെയാണ്.
ഗ്രിഗറി പെക്കും ലീ റെമിക്കും അഭിനയിച്ച് 1976ല്‍ ഇറങ്ങിയ ദി ഒമെന്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ്. ആ ചിത്രം റീമേക്ക് ചെയ്ത് ഇന്ത്യന്‍ പ്രേക്ഷകരെ ഭയപ്പെടുത്താനൊരുങ്ങുന്നത് മുകേഷ് ഭട്ടാണ്. അദ്ദേഹമാണ് റാസ് - ദി മിസ്റ്ററി കണ്ടിന്യൂസിന്‍റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം നിര്‍വഹിക്കുന്നത്. കലിയുഗിന് ശേഷം മൊഹിത് സൂരി സംവിധാനം ചെയ്യുന്ന ഈ സിനിമ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|