|
| മര്‍മയോഗിയില്‍ കമലിന് ഇരട്ടവേഷം |
| ബുധന്‍, 23 ജൂലൈ 2008 ( 09:41 IST ) | |
ദശാവതാരം കഴിഞ്ഞു. ഒരു നടന്‍ ഒരു സിനിമയില്‍ തന്നെ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലോക സിനിമാ ചരിത്രത്തില്‍ ആദ്യം. ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ ദശാവതാരം ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സമയം ഒട്ടും പാഴാക്കാതെ കമലഹാസന്‍ അടുത്ത ചിത്രത്തിന്‍റെ ജോലിയിലേക്ക് കടന്നു. കമല്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് നായകനാകുന്ന ചിത്രത്തിന് പേര് ‘മര്‍മയോഗി’. പത്തു വേഷങ്ങളെ അവതരിപ്പിച്ച ക്ഷീണം തീര്‍ക്കാനാകണം ഈ ചിത്രത്തില്‍ കമല്‍ രണ്ടു കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കുന്നുള്ളൂ.
നീട്ടി വളര്‍ത്തിയ താടിയാണ് അതില്‍ ഒരു കഥാപാത്രത്തിന്‍റെ പ്രത്യേകത. ഇനിയൊരു കഥാപാത്രത്തിന്‍റെ സവിശേഷതകള്‍ കമലഹാസന്‍ പുറത്തു വിട്ടിട്ടില്ല. ഒരു ചരിത്ര സിനിമയാണിത്. ഏഴാം നൂറ്റാണ്ടാണ് സിനിമയുടെ കഥ നടക്കുന്ന കാലഘട്ടം. 120 കോടി രൂപയാണ് പ്രാഥമിക ബജറ്റ് ഇട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഈ ചിത്രം പുറത്തിറങ്ങും.
ഇന്ത്യന്‍ സിനിമയിലെ മറ്റൊരു നാഴികക്കല്ലായിരിക്കും മര്‍മയോഗി എന്ന് പ്രതീക്ഷിക്കാം. കാരണം, അത്രയേറെ ഹോംവര്‍ക്കാണ് കമല്‍ ഈ ചിത്രത്തിന് വേണ്ടി ചെയ്യുന്നത്. സ്വന്തം ശരീരം കൊണ്ട് എന്ത് പരീക്ഷണത്തിനും മുതിരുന്ന ഈ നടനില്‍ നിന്നും സംഭവിക്കുന്ന മര്‍മയോഗിയെന്ന അത്ഭുതത്തിനായി കാത്തിരിക്കുകയാണ് ലോകം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|