യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കോമഡി ചെയ്യാന്‍ മാധുരി
ബുധന്‍, 23 ജൂലൈ 2008   ( 13:34 IST )
ബോളിവുഡിനെ ഒരുകാലത്ത് അടക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാധുരി ദീക്ഷിത് ഒരു കോമഡിച്ചിത്രത്തില്‍ പ്രധാന കഥാപാത്രമായെ ത്തുന്നു. മാധുരിയുടെ അഭിനയ ജീവിതത്തില്‍ ഇതു വരെ ലഭിച്ചിട്ടില്ലാത്തത്ര വ്യത്യസ്തമായ വേഷമാണിതെന്നാണ് സംവിധായകന്‍ മേഘ്‌ന ഗുല്‍‌സാര്‍ അഭിപ്രായപ്പെടുന്നത്. പ്രിതിഷ് നന്ദി കമ്യൂണിക്കേ ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാധുരി ദീക്ഷിത്തിന് ചിത്രത്തിന്‍റെ തിരക്കഥ ഏറെ ഇഷ്ടമായെന്നും ഉടന്‍ തന്നെ ഇതു ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു എന്നുമാണ് സംവിധായകന്‍ പറയുന്നത്. അടുത്തിടെ ഇന്ത്യയിലെത്തിയപ്പോഴാണ് മാധുരി തിരക്കഥ വായിച്ചത്. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിര താമസമാണ് മാധുരി. മാധുരിക്ക് മാത്രമാണ് നിലവില്‍ ഈ കഥാപാ ത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുകയെന്നും മേഘ്ന ഗുല്‍‌സാര്‍ വ്യക്തമാക്കി.

‘36 - 24 - 36’ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് മാറാന്‍ സാധ്യതയുണ്ട്. ഒരേയൊരു പ്രശ്നം ഈ ചിത്രം ഇന്ത്യയില്‍ ചിത്രീകരി ച്ചാല്‍ മാധുരിയുടെ ഡേറ്റ് സംബന്ധിച്ചുള്ളതാണ്. അമേരിക്കയില്‍ നിന്ന് ഇപ്പോള്‍ അധിക സമയം വിട്ടു നില്‍ക്കാന്‍ പറ്റിയ സാഹചര്യമല്ല മാധുരിക്കുള്ളത്. അതിനാല്‍ ചിത്രീകരണം പൂര്‍ണമായും അമേരിക്കയില്‍ നടത്തിയാലോ എന്നാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

അടുത്ത കാലത്ത് മാധുരി ദീക്ഷിത് നായികയായി അഭിനയിച്ച ആജാ നാച്‌ലെ ബോക്സോഫീസില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മര്‍മയോഗിയില്‍ കമലിന് ഇരട്ടവേഷം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
ശില്‍പ വീണ്ടും തമിഴ് പറയുന്നു
തപന്‍സിന്‍ഹയ്‌ക്ക്‌ ഫാല്‍ക്കെ അവാര്‍ഡ്‌
അസിന്‍ സാല്‍മാന്‍റെ നായികയാകുന്നു
ജാനെ തൂ... നേടിയത് 15 കോടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...