|
| ചാര്‍ജ്‌ഷീറ്റുമായി ദേവാനന്ദ് |
| 26 ജൂലൈ 2008 ( 15:26 IST ) | |
എണ്‍പത്തിനാല് വയസ് കഴിഞ്ഞു ബോളിവുഡിന്‍റെ നിത്യഹരിത നായകന്‍ ദേവാനന്ദിന്. വിശ്രമ ജീവിതം എന്നൊരു ചിന്തയേ അദ്ദേഹത്തിന്‍റെ മനസിലില്ല. തന്‍റെ പുതിയ ചിത്രമായ ചാര്‍ജ്ഷീറ്റിന്‍റെ പണിപ്പുരയില്‍ തിരക്കിലാണ് അദ്ദേഹം. സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട് ദേവാനന്ദ്. ഒരു വിരമിച്ച സി ബി ഐ ഉദ്യോഗസ്ഥന്‍റെ വേഷമാണ് അദ്ദേഹത്തിന്.
ജാക്കി ഷറോഫ് ആണ് ചാര്‍ജ്ഷീറ്റില്‍ പ്രധാന വേഷം കൈകാര്യം ച്വെയ്യുന്നത്. ഒരു നടനായാണ് അദ്ദേഹം എത്തുന്നത്. അഴിമതിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായി സമീര്‍ കൊച്ചാര്‍ അഭിനയിക്കുന്നു. സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തന്‍റെ ഏറ്റവും മികച്ച ചിത്രമായിരിക്കും ചാര്‍ജ്ഷീറ്റെന്ന് ദേവാനന്ദ് പറയുന്നു.
“എന്‍റെ കഴിഞ്ഞ ചില ചിത്രങ്ങള്‍ അത്ര നല്ല വിജയം നേടിയിരുന്നില്ല. മാര്‍ക്കറ്റിംഗിന്‍റെ കാര്യത്തില്‍ എന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് അതിന് കാരണമായത്. എന്നാല്‍ ചാര്‍ജ്ഷീറ്റിന് അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പാണ്. ജാക്കിക്ക് ഈ ചിത്രത്തില്‍ ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ് നല്‍കിയിരിക്കുന്നത്. പാഞ്ച്‌ഗനിയിലാണ് ഭൂരിഭാഗവും ചിത്രീകരിക്കുന്നത്” - ദേവാനന്ദ് വ്യക്തമാക്കി. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം പൂര്‍ത്തിയാകും.
ദേവാനന്ദിന്‍റെ മുപ്പത്തിയേഴാമത്തെ നിര്‍മ്മാണ സംരംഭമാണ് ചാര്‍ജ്ഷീറ്റ്. മൂന്നു പതിറ്റാണ്ടിലധികം ബോളിവുഡില്‍ നായക വേഷങ്ങളില്‍ നിറഞ്ഞു നിന്ന ദേവാനന്ദ് പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് തിരിയുകയായിരുന്നു. സി ഐ ഡി, ജോണി മേരാ നാം, ഹീരാ പന്നാ, വാറണ്ട്, ഹം ദോനോ, ടാക്സി ഡ്രൈവര്‍, ജാല്‍, ഗാംബ്ലര്‍ തുടങ്ങിയവയാണ് ദേവാനന്ദിന്‍റെ പ്രശസ്ത ചിത്രങ്ങള്‍.
ദേവാനന്ദിന്‍റെ നിര്‍മ്മാണക്കമ്പനിയായ നവകേതന്‍ ഫിലിംസ് ബാസി, ഗൈഡ്, കാലാബസാര്‍, ജ്യുവല്‍ തീഫ്, പ്രേം പൂജാരി, ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|