|
| ഗുസ്തിക്കാരന്‍ സിംഗ്! |
| ശനി, 26 ജൂലൈ 2008 ( 18:46 IST ) | |
അക്ഷയ്‌കുമാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ സംഘട്ടന രംഗങ്ങളാല്‍ സമൃദ്ധമായിരിക്കും. കോമഡിച്ചിത്രങ്ങളാണെങ്കില്‍ കൂടി അതില്‍ ഉഗ്രന്‍ സംഘട്ടനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംവിധായകര്‍ ശ്രദ്ധിക്കാറുണ്ട്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ‘സിംഗ് ഈസ് കിംഗ്’ എന്ന ചിത്രത്തിലും രക്തം മരവിക്കുന്ന സംഘട്ടന രംഗങ്ങളുണ്ട്. പക്ഷേ, ഇതൊരു കോമഡിച്ചിത്രമാണ്.
നൃത്തം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഏറെ ഇഷ്ടമുള്ള, ജോളി മൂഡിലുള്ള ഒരു സിംഗായാണ് അക്ഷയ്‌കുമാര്‍ സിംഗ് ഈസ് കിംഗില്‍ വേഷമിടുന്നത്. കഥാപാത്രത്തിന്‍റെ പ്രത്യേകത ഉള്‍ക്കൊണ്ട് ഈ ചിത്രത്തിന് ആദ്യം ‘ഹാപ്പി സിംഗ്’ എന്നായിരുന്നു പേര്. പിന്നീട് പേര് മാറ്റുകയായിരുന്നു. ചിത്രത്തില്‍ ചിരിക്കാന്‍ ഏറെയുണ്ടെങ്കിലും ഉഗ്രന്‍ സംഘട്ടനങ്ങളും ഇടയില്‍ അനീസ് ബസ്മി ഉള്‍പ്പെടുത്തിയിരിക്കുന്നു.
എട്ട് റെസ്‌ലിംഗ് ചാമ്പ്യന്‍മാരാണ് ആക്ഷന്‍കിംഗിനോട് ഏറ്റുമുട്ടുന്നത്. ഈ രംഗങ്ങളില്‍ അഭിനയിക്കാനുള്ള റെസ്‌ലര്‍മാരെ ഓസ്ട്രേലിയയില്‍ നിന്നാണ് തെരഞ്ഞെടുത്തത്. അക്ഷയിനൊപ്പം ഗുസ്തിക്കാര്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അക്ഷയ്കുമാറിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണത്രേ ഈ ഗുസ്തിക്കാര്‍. ഇവരില്‍ പലരും അക്ഷയ് ചിത്രങ്ങളുടെ സി ഡികള്‍ സ്വന്തമാക്കി കാണുന്ന തിരക്കിലാണ്. ചില പ്രത്യേക റെസ്‌ലിംഗ് മുറകള്‍ ഇവര്‍ അക്കിയ്ക്ക് പഠിപ്പിച്ചു കൊടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കത്രീന കൈഫാണ് സിംഗ് ഈസ് കിംഗിലെ നായിക. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിലെത്തുന്ന ചിത്രത്തില്‍ ഓംപുരി, രണ്‍വീര്‍ ഷോറെ, നേഹാ ധൂപിയ തുടങ്ങിയവരും അഭിനയിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|