യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നവരാമായണവുമായി മണിരത്നം
ഞായര്‍, 27 ജൂലൈ 2008   ( 11:41 IST )
മണിരത്നം തിരക്കഥാ രചനയിലാണ്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അഭിനയിക്കുന്ന പുതിയ സിനിമയുടെ തിരക്കഥയാണ് ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. 120 കോടി രൂപ ബജറ്റ് വരുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങും. ഹൈന്ദവ ഇതിഹാസമായ രാമായണത്തിന്‍റെ ആധുനിക പതിപ്പാണ് ഈ ചിത്രം. സംഗീത സംവിധാനം എ ആര്‍ റഹ്‌മാന്‍ നിര്‍വഹിക്കുമ്പോള്‍ മണിരത്നത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം സഹകരിച്ചിട്ടുള്ളതുമായ പി സി ശ്രീറാമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

തമിഴ് പതിപ്പില്‍ വിക്രമാണ് നായകന്‍. പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നു. തമിഴില്‍ വിക്രമിനും ഐശ്വര്യ തന്നെയാണ് നായിക. ഹിന്ദിയില്‍ അഭിഷേകിന്‍റെ വില്ലനാകുന്നത് വിക്രമാണ്. ആദ്യമായാണ് വിക്രം ഒരു മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നത്. മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രമായ ഗുരുവില്‍ അഭിഷേകും ഐശ്വര്യയും തന്നെയായിരുന്നു ജോഡികള്‍.

മണിരത്നത്തിന്‍റെ സ്വന്തം നിര്‍മാണക്കമ്പനിയായ മദ്രാസ് ടാക്കീസിനൊപ്പം അനില്‍ അംബാനിയുടെ റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍‌മെന്‍റ്‌ ബിഗ് പിക്ചറും ഈ സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാകുമെന്നാണ് സൂചന.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഗുസ്തിക്കാരന്‍ സിംഗ്!
ചാര്‍ജ്‌ഷീറ്റുമായി ദേവാനന്ദ്
ദ്രോണ ഒക്ടോബര്‍ രണ്ടിന്
കര്‍ഷക ആത്‌മഹത്യയുമായി അമീര്‍
ഹോളിവുഡ് സിനിമകള്‍ വേണ്ട: ശില്‍‌പ
താരത്തെ ഡിസ്നി സ്വന്തമാക്കി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...