|
| ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം? |
| തിങ്കള്‍, 28 ജൂലൈ 2008 ( 11:54 IST ) | |
പി വാസു സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘ചന്ദ്രമുഖി’ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സൂചന. പി വാസു തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. രജനീകാന്ത് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഷങ്കറിന്‍റെ റോബോട്ടിന് ശേഷം രണ്ടാം ചന്ദ്രമുഖി അവതരിക്കുമെന്നാണ് അറിയുന്നത്.
ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം യഥാര്‍ത്ഥത്തില്‍ കുചേലന് മുന്‍പ് പി വാസു സംവിധാനം ചെയ്യാനിരുന്നതാണ്. ഇതിന്‍റെ തിരക്കഥയുടെ ഔട്ട്‌ലൈന്‍ തയ്യാറാക്കി രജനിയെ വാസു കേള്‍പ്പിച്ചു. അത് ഇഷ്ടപ്പെട്ട രജനീകാന്ത് സമ്മതം മൂളുകയും ചെയ്തു. റോബോട്ടിന് ശേഷം ആ സിനിമ ചെയ്യാമെന്നായിരുന്നു പദ്ധതി. അതിന്‍റെ തിരക്കഥാ രചന പുരോഗമിക്കുന്നതിനിടെയാണ് വാസു മലയാള ചിത്രമായ ‘കഥ പറയുമ്പോള്‍‘ കാണാനിടയായത്.
മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ സൂപ്പര്‍സ്റ്റാര്‍ രജനി അവതരിപ്പിക്കുന്നത് മനസില്‍ ചിന്തിച്ച വാസു ആവേശഭരിതനായി. ഇങ്ങനെ ഒരു ചിത്രമുണ്ടെന്ന് വാസുവില്‍ നിന്ന് കേട്ടറിഞ്ഞ രജനീകാന്തും കഥ പറയുമ്പോള്‍ കണ്ടു. അദ്ദേഹത്തിന്‍റെ മനസിനെ അത് വല്ലാതെ സ്പര്‍ശിച്ചു. ഉടന്‍ തന്നെ ഈ ചിത്രം ചെയ്യാമെന്ന് രജനി പറഞ്ഞതോടെയാണ് കുചേലന്‍ സംഭവിക്കുന്നത്.
എന്തായാലും കുചേലന് ശേഷം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കാനാണ് പി വാസുവിന്‍റെ പദ്ധതിയെന്നറിയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|