|
| ജാക്കി ഇനി സായിബാബ |
| തിങ്കള്‍, 28 ജൂലൈ 2008 ( 14:53 IST ) | |
ജാക്കി ഷ്‌റോഫ് വ്യത്യസ്തനായ ഒരു അഭിനേതാവാണ്. ഒരുകാലത്ത് കൂടുതലും ആക്ഷന്‍ ചിത്രങ്ങളായിരുന്നു ജാക്കിയുടേതായി പുറത്തു വന്നിരുന്നത്. പിന്നീട് കുടുംബ ചിത്രങ്ങളിലും ജാക്കി നായകവേഷം കെട്ടാന്‍ തുടങ്ങി. റൊമാന്‍റിക് വേഷങ്ങളും കോമഡിച്ചിത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ജാക്കി. ഇപ്പോഴിതാ, അഭിനയജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രം ജാക്കിയെ തേടി എത്തിയിരിക്കുന്നു.
ആത്മീയ ഗുരുവായ ‘സായിബാബ’യായി അഭിനയിക്കാനാണ് ജാക്കി ഷ്‌റോഫ് ഒരുങ്ങുന്നത്. ദീപക് ബല്‍രാജ് വിജ് സംവിധാനം ചെയ്യുന്ന ‘മാലിക് ഏക്’ എന്ന ചിത്രത്തിലാണ് ഈ കഥാപാത്രമുള്ളത്. “ഈ കഥാപാത്രം അവതരിപ്പിക്കണം എന്ന ആവശ്യവുമായി സംവിധായകന്‍ സമീപിച്ചപ്പോള്‍ ആദ്യം ഞാന്‍ നിരസിക്കുകയാണുണ്ടായത്. സായിബാബയെ അവതരിപ്പിക്കാന്‍ എനിക്ക് കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സംവിധായകന്‍റെ നിരന്തരമായ നിര്‍ബന്ധം മൂലം ഞാന്‍ സമ്മതം മൂളി. ഈ വേഷം അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനി പിന്നോട്ടില്ല. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കരുത്ത് സായിബാബ എനിക്ക് പകര്‍ന്നു തരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” - ജാക്കി പറയുന്നു.
സായിബാബയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മദ്യപാനവും സിഗരറ്റു വലിയും ജാക്കി ഷ്‌റോഫ് ഉപേക്ഷിച്ചു. മാംസാഹാരങ്ങളും വര്‍ജ്ജിക്കുമെന്ന് താരം പറയുന്നു. ‘മാലിക് ഏക്‘ ഒക്ടോബറില്‍ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ‘കിസാന്‍‘ എന്ന ചിത്രത്തില്‍ ഒരു സിഖ് കര്‍ഷകനായും ജാക്കി വേഷമിടുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|