|
| സല്‍മാന്‍ അസ്വസ്ഥന്‍ |
| തിങ്കള്‍, 28 ജൂലൈ 2008 ( 17:22 IST ) | |
കത്രീനാ കൈഫിന്‍റെ പിറന്നാള്‍ സല്‍ക്കാരത്തിനിടെ ഷാരുഖുമായി ഉണ്ടായ വാക്കേറ്റത്തെക്കുറിച്ച് ഇപ്പോള്‍ സല്‍മാന്‍ഖാന് വലിയ ദുഃഖമൊന്നുമില്ല. എന്നാല്‍ ഈ സംഭവത്തിന് ശേഷം തനിക്കെതിരായി മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ ബോളിവുഡിന്‍റെ മസില്‍മാന്‍ അസ്വസ്ഥനാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സല്‍മാന്‍ തന്‍റെ ബ്ലോഗിലൂടെ പ്രതികരിച്ചത്. ഈ വാര്‍ത്തകളോട് വികാരപരമായി പ്രതികരിക്കരുതെന്ന് തന്‍റെ ആരാധകര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശവും നല്‍കുന്നു.
“അടുത്ത കുറച്ചു ദിവസങ്ങളിലും ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കും. അതൊക്കെ വായിക്കുക. എന്നാല്‍ അതിനോട് പ്രതികരിക്കരുത്. ഞാനും പ്രതികരിക്കില്ല. എഴുതുന്നവര്‍ തളരുന്നതു വരെ എഴുതട്ടെ. അതു വായിക്കുക മാത്രം ചെയ്യുക. ഓടുന്ന കാറില്‍ ഇരിക്കുന്നവര്‍ നായ കുരയ്ക്കുന്നത് ശ്രദ്ധിക്കരുത്. അതിനോട് പ്രതികരിക്കുകയും ചെയ്യരുത്. ഞാന്‍ പ്രതികരിക്കില്ല. കാരണം, നായയുടെ ഭാഷ എനിക്ക് മനസിലാകില്ല” - സല്‍മാന്‍ തന്‍റെ ആരാധകരോട് പറയുന്നു.
ജൂലൈ 16നാണ് കത്രീന കൈഫിന്‍റെ പിറന്നാള്‍ വിരുന്നില്‍ വച്ച് സല്‍മാനും ഷാരുഖും ഏറ്റുമുട്ടിയത്. സല്‍മാന്‍ പ്രകോപിച്ചതിനെതിരെ ഷാരുഖ് രൂക്ഷമായി പ്രതികരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|