യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘കോണ്‍‌ട്രാക്ട്‘ തീവ്രവാദികളെ സ്വാധീനിച്ചു?
ചൊവ്വ, 29 ജൂലൈ 2008   ( 13:17 IST )
ജൂലൈ 18ന് പുറത്തു വന്ന രാം ഗോപാല്‍ വര്‍മ ചിത്രം ‘കോണ്‍‌ട്രാക്ട്’ തീവ്രവാദികളെ പുതിയ അക്രമരീതികള്‍ ആവിഷ്കരിക്കാന്‍ സഹായിക്കുന്നതായി ആരോപണം. ചിത്രം കണ്ടവര്‍ ആ സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉദാഹരണമാണ് അഹമ്മദാബാദിലും ബാംഗ്ലൂരിലും ഉണ്ടായ സ്ഫോടനങ്ങളെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.

അധോലോകവും ഭീകരവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് രാം ഗോപാല്‍ വര്‍മ തന്‍റെ പുതിയ ചിത്രമായ കോണ്‍‌ട്രാക്ടില്‍ പറയുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കുന്നില്ല. എന്നാല്‍ അക്രമികളുടെ കുറ്റവാസനയെ ഉണര്‍ത്തുന്നതാണ് ഈ ചിത്രമെന്നാണ് ആരോപണം.

ചിത്രത്തിലെ വില്ലന്‍റെ പദ്ധതികളില്‍ ഒന്ന് ഇതാണ് - വലിയ ജനക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ അത്ര മാരകമല്ലാത്ത സ്ഫോടനങ്ങള്‍ നടത്തുക. അതില്‍ പരിക്കേല്‍ക്കുന്നവര്‍ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രികളില്‍ വന്‍ സ്ഫോടനങ്ങള്‍ നടത്തില്‍ വലിയ ആള്‍നാശമുണ്ടാക്കുക. ഇതേ രീതിയിലാണ് അഹമ്മദാബാദിലെ സ്ഫോടനങ്ങള്‍ നടന്നത്. ചെറിയ സ്ഫോടനങ്ങളില്‍ പരിക്കേറ്റ് ജനങ്ങള്‍ ചികിത്സയ്ക്കായെത്തിയ ആശുപത്രികളിലും വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായി. ഒട്ടേറെ പേര്‍ മരിക്കുകയും ചെയ്തു.

ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ബോളിവുഡിലെ ഭീകരവാദത്തെക്കുറിച്ചുള്ള സിനിമകള്‍ അക്രമികളുടെ കുറ്റവാസനയെ ഉണര്‍ത്തുന്നു എന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിദ്യയ്ക്കിത് ഒഴിവുകാലം
സല്‍മാന്‍ അസ്വസ്ഥന്‍
ജാക്കി ഇനി സായിബാബ
ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം?
അവിസ്മരണീയ യാത്രയില്‍ ബച്ചന് പനി
നവരാമായണവുമായി മണിരത്നം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...