|
| അമീറിനൊപ്പം വീണ്ടും ഇമ്രാന്‍? |
| ചൊവ്വ, 29 ജൂലൈ 2008 ( 16:38 IST ) | |
അനന്തരവന്‍ ഇമ്രാന്‍ ഖാനെ നായകനാക്കി അമീര്‍ഖാന്‍ വീണ്ടും സിനിമ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ‘ജാനേ തു യ ജാനേ ന’യുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം അമീറിന്‍റെ ‘ഡല്‍ഹി ബെല്ലി’ എന്ന ചിത്രത്തില്‍ നായകനാകാനാണ് ഇമ്രാന്‍ ഖാന്‍ ഒരുങ്ങുന്നത്.
സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയയിലൂടെ പ്രശസ്തനായ രണ്‍ബീര്‍ കപൂറിനെ നായകനാക്കി ‘ഡല്‍ഹി ബെല്ലി’ നിര്‍മ്മിക്കാനാണ് അമീര്‍ ആദ്യം ആലോചിച്ചിരുന്നത്. ഇമ്രാന്‍ ഖാന് ആ ചിത്രത്തിലെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാകുമോ എന്ന സംശയം അമീറിനുണ്ടായിരുന്നു. അതാണ് രണ്‍ബീറിനെ ആലോചിച്ചത്. എന്നാല്‍ ‘ജാനേ തു’വിന്‍റെ വന്‍ വിജയം അമീറിന്‍റെ ആശങ്കകളെല്ലാം അകറ്റി. രണ്‍ബീറിനെ മാറ്റി ഇമ്രാനെ തന്നെ ഡല്‍ഹി ബെല്ലിയില്‍ നായകനാക്കാന്‍ അമീര്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
ഗ്രാമീണമായ ഒരു കോമഡി ചിത്രമാണ് ഡെല്‍ഹി ബെല്ലി. മറ്റ് താരങ്ങളെ അമീര്‍ തെരഞ്ഞെടുത്തു വരികയാണ്. അമീര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് സൂചന.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|