|
| സഞ്ജയ് വീണ്ടും അധോലോകത്തില്‍ |
| മുംബൈ (ഏജന്‍സി), ബുധന്‍, 30 ജൂലൈ 2008 ( 12:32 IST ) | |
സഞ്ജയ് ദത്ത് വീണ്ടും അധോലോക നായകനാകുന്നു. ഇത്തവണ എക്‍താ കപൂറിനും സുനില്‍ ഷെട്ടിക്കും വേണ്ടിയാണ് സഞ്ജയ് ഗ്യാങ്സ്റ്ററാകുന്നത്. സുനില്‍ ഷെട്ടിയും ഏക്‍താ കപൂറും സംയുക്തമായി നിര്‍മ്മിക്കുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം എന്‍ മെക്സിക്കോ’ എന്ന ചിത്രത്തിലൂടെയാണ് സഞ്ജു വീണ്ടും കര്‍മനിരതനാകുന്നത്. പറഞ്ഞുപഴകിയ മുംബൈ അധോലോക കഥകള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രമേയം.
ഏക്‍തയുടെ ബാലാജി ടെലിഫിലിംസും സുനില്‍ ഷെട്ടിയുടെ പോപ്കോണ്‍ എന്‍റര്‍റ്റെയ്ന്‍മെന്‍റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മിലന്‍ ലുധ്രിയ ആണ് സംവിധാനം ചെയ്യുന്നത്. 1980 മുതല്‍ ഒരു വ്യാഴവട്ടക്കാലം മുംബൈയെ അടക്കിവാണിരുന്ന അധോലോകത്തിന്‍റെ സമഗ്ര ചിത്രമാണ് ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരുന്നതത്രെ. ഇതിനെ ആധുനിക കാലത്തിന്‍റെ ഏറ്റവും വലിയ ഭീഷണിയായ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും സുനില്‍ ഷെട്ടി വ്യക്തമാക്കുന്നു.
വാസ്തവ്, പ്ലാന്‍ എന്നിവ കൂടാതെ കോമഡി ചിത്രങ്ങളായ ഹം കിസീസെ കം നഹി, മുന്നാഭായ് എന്നീ ചിത്രങ്ങളിലും സഞ്ജു അധോലോകത്തിന്‍റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. സുനില്‍ ഷെട്ടിയുടെ അഭിപ്രായത്തില്‍ ഈ റോളിന് ഏറ്റവും അനുയോജ്യന്‍ സഞ്ജു തന്നെയാണത്രെ. എന്തായാലും ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മെക്സിക്കോ’ എന്ന മെക്സിക്കന്‍ ചിത്രത്തിന്‍റെ അനുകരണമാകാതിരുന്നാല്‍ ഭാഗ്യം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|