|
| കത്രീന ആക്ഷന്‍ പരിശീലിക്കുന്നു
|
| ബുധന്‍, 30 ജൂലൈ 2008 ( 16:56 IST ) | |
ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ ‘ചൂട്’ മാത്രം പകര്‍ന്നതുകൊണ്ടാകില്ലെന്നാണ് പുതിയ അണിയറ വര്‍ത്തമാനങ്ങള്‍. അല്പസ്വല്പം സംഘട്ടന മികവും വേണമത്രെ. ഇഷാ കോപിക്കര്‍ ‘ഗേള്‍ ഫ്രണ്ടി‘ല്‍ ചെയ്ത സംഘട്ടന രംഗങ്ങള്‍ ഓര്‍മ്മയില്ലെ. കരാട്ടെ അഭ്യാസി ആയതുകൊണ്ട് ഇഷയ്ക്ക് അതിനു സാധിച്ചു. അടുത്ത ഊഴം കരീനയുടേതായിരുന്നു. ‘തഷനി‘ലെ ചില രംഗങ്ങള്‍ അഭിനയിക്കുന്നതിന് മാസങ്ങളോളം പരിശീലനമാണ് കരീന എടുത്തത്. അതുകൊണ്ടുതന്നെ ബോളിവുഡിലെ മറ്റ് സുന്ദരികളും ഈ വഴിയെ നീങ്ങുകയാണ്.
ബോളിവുഡ് മസില്‍മാന്‍ സാല്‍മാന്‍ ഖാന്‍റെ കാമുകിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കത്രീന കൈഫ് ആണ് ഈ നിരയില്‍ പുതുതായി എത്തിയിരിക്കുന്നത്. കത്രീനയെ നായികയാക്കി സ്റ്റുഡിയോ 18 നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നിരവധി സംഘട്ടന രംഗങ്ങളാണത്രെ ഉള്ളത്. ഇതിനായി രണ്ട് മാസം കടുത്ത പരിശീലനം നടത്താനാണ് കത്രീന തീരുമാനിച്ചിരിക്കുന്നത്. ‘സിങ്ങ് ഇന്‍ കിങ്ങ്’ എന്ന ചിത്രത്തില്‍ കത്രീന ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന ഒരു രംഗമുണ്ടെങ്കിലും അത് ‘കാര്യമായ‘ ആക്ഷനായി ആരും കണക്കായിട്ടില്ലത്രെ.
“ഒരു ഒറ്റെപ്പെട്ട അക്ഷന്‍ രംഗം എന്നെ ആക്ഷന്‍ ഹീറോയിനാക്കില്ല. കുറച്ചുകൂടി ഗൌരവമായ ആക്ഷന്‍ രംഗങ്ങളുള്ള ഒരു മുഴിനീള ആക്ഷന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിന് രണ്ട് മാസത്തെയെങ്കിലും പരിശീലനം ആവശ്യമാണ്.” കത്രീന പറയുന്നു. പക്ഷെ ജനുവരി മുതല്‍ മാത്രമേ ഇത് ആരംഭിക്കുകയുള്ളുവത്രെ. അതുവരെ വിവിധ ചിത്രങ്ങളുടെ ജോലികളുമായി കത്രീന തിരക്കിലാണ്.
ആക്ഷന്‍ വേണ്ടി മാത്രം ആക്ഷന്‍ ചെയ്യാന്‍ കത്രീന തയാറുമല്ല. അക്ഷനെ നീതികരിക്കും വിധമുള്ള കഥയും ഉണ്ടെങ്കില്‍ മാത്രമേ അതിന് തയാറാകുകയുള്ളുവെന്നാണ് കത്രീനയുടെ നിലപാട്. സുഭാഷ് ഘായിയുടെ ‘യുവരാജ്’, രാജ് കുമാര്‍ സന്തോഷിയുടെ ‘അജബ് പ്യാര്‍ കി ഗജബ് കഹാനി’, ജോണ്‍ എബ്രഹാമിനെ നായകനാക്കി യാഷ് രാജ് സംവിധാനം ചെയ്യുന്ന കബീര്‍ ഖാന്‍ ചിത്രം തുടങ്ങിയവയാണ് കത്രീനയ്ക്ക് ഇപ്പോള്‍ കൈയിലുള്ള ചിത്രങ്ങള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|