യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബോണ്ട് ഗേള്‍ അല്ലെന്ന് ശില്പ
വ്യാഴം, 31 ജൂലൈ 2008   ( 11:18 IST )
അടുത്ത ജയിംസ് ബോണ്ട് ചിത്രത്തില്‍ നായികയാണെന്ന റിപ്പോര്‍ട്ടുകള്‍ ബോളിവുഡ് താരം ശില്പാ ഷെട്ടി നിഷേധിച്ചു. വിദേശ ചിത്രങ്ങളില്‍ നിന്ന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി അവയെല്ലാം താന്‍ നിരസിച്ചതായും ശില്പ അറിയിച്ചു. എന്നാല്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയ ശില്പ ഇതേകുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ചിത്രത്തിന്‍റെ തിരക്കഥയുടെ ജോലികള്‍ തുടങ്ങിയിട്ടേ ഉള്ളത്രെ.

കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ നടന്ന സെലിബ്രിറ്റി ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയിലെ വിജയി കൂടിയായ ശില്പ അതേ ഷോയിലെ വംശീയാധിക്ഷേപത്തെ തുടര്‍ന്നും പിന്നീട് ഇന്ത്യയില്‍ വച്ച് ചുംബന വിവാദത്തിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ സജീവമായിയിരുന്നു. തുടര്‍ന്നാണ് ഒരിക്കല്‍ ഐശ്വര്യ റായ് നിരസിച്ച ബോണ്ട് ഗേളിന്‍റെ സ്ഥാനത്തേക്ക് ശില്പയെ പരിഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ബോളിവുഡിലാണ് തന്‍റെ ശ്രദ്ധ മുഴുവനുമെന്ന് പറഞ്ഞ ശില്പ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ സ്ക്രിപ്റ്റും സംഭവങ്ങളും മികച്ചതാണെങ്കില്‍ തീരുമാനം പുനഃപരിശോധിക്കാനും ശില്പ തയാറാണ്. അമിതാഭ് ബച്ചന്‍റെ നേതൃത്വത്തില്‍ ലണ്ടനില്‍ നടക്കുന്ന സ്റ്റേജ് ഷോ ‘അവിസ്മരണീയ’ത്തില്‍ പങ്കെടുക്കാനുള്ള തിരക്കിലാണ് ശില്പ ഇപ്പോള്‍. അടുത്ത മാസം 23, 24 തീയതികളീലാണ് അവിസ്മരണീയം അരങ്ങേറുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കത്രീന ആക്ഷന്‍ പരിശീലിക്കുന്നു
സഞ്ജയ് വീണ്ടും അധോലോകത്തില്‍
അമീറിനൊപ്പം വീണ്ടും ഇമ്രാന്‍?
‘കോണ്‍‌ട്രാക്ട്‘ തീവ്രവാദികളെ സ്വാധീനിച്ചു?
വിദ്യയ്ക്കിത് ഒഴിവുകാലം
സല്‍മാന്‍ അസ്വസ്ഥന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...