യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അക്ഷയ് ഇന്‍ ആക്ഷന്‍
3 ഓഗസ്റ്റ് 2008   ( 15:29 IST )
സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ അക്ഷയ് കുമാറിനെ വെല്ലാന്‍ ആരുമില്ല. അത്രയ്ക്ക് മികച്ചതാണ് കരാട്ടെ അഭ്യാസി കൂടിയായ ഈ താരത്തിന്‍റെ ആക്ഷനുകള്‍. അക്ഷയ് നായകനാകുന്ന പുതിയ ചിത്രം ‘സിങ്ങ് ഈസ് കിങ്ങ്’ഉം ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍‌തന്നെയാണ്. ടോം ക്രൂയിസിന്‍റെ ‘ദ ലാസ്റ്റ് സമുറായി’, മൈക്കല്‍ ഡഗ്ലസിന്‍റെ ‘ദ ഗോസ്റ്റ് ആന്‍റ് ദ ഡാര്‍ക്ക്‌നെസ്സ്‘ എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ ഓസ്ട്രേലിയായിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ ഡാനി ബാള്‍ഡിന്‍ ആണ് സിങ്ങ് ഈസ് കിങ്ങിനും സംഘട്ടന രംഗങ്ങള്‍ തയാറാക്കുന്നത്.

ചടുലമാ‍യ സംഘട്ടന രംഗങ്ങളാണ് വിപുല്‍ എ ഷാ നിര്‍മ്മിക്കുന്ന സിങ്ങ് ഈസ് കിങ്ങില്‍ ഒരുക്കിയിരിക്കുന്നത്. സാങ്കേതിക മികവോടുകൂടിയ സംഘട്ടന രംഗങ്ങളാണിതെന്നു മാത്രമല്ല, പ്രേക്ഷകരെ ചിരിപ്പിക്കുന്നതുകൂടിയാണ് ഈ രംഗങ്ങളെന്ന് ഷാ വിശദീകരിക്കുന്നു. എന്നാല്‍ ‘ധൂം-2‘ ന്‍റെ സംഘട്ടന രംഗങ്ങള്‍ക്ക് സമാനമാണ് ഇവയെന്ന ആരോപണം ഷാ നിഷേധിച്ചു. ഗുണനിലവാരത്തില്‍ മാത്രമേ സാമ്യം ഉള്ളുവെന്നും സ്വീക്കന്‍സുകള്‍ വളരെ വ്യത്യസ്തമാണെന്നുമാണ് ഷായുടെ വിശദീകരണം.

വളരെ കഷ്ടപ്പെട്ടും റിസ്കെടുത്തുമാണ് അക്ഷയ് സിങ്ങ് ഈസ് കിങ്ങിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഉദാഹരണത്തിന് അക്ഷയ് ഒരു ലിഫ്റ്റില്‍ നിന്ന് മറ്റൊരു ലിഫ്റ്റിലേക്ക് ചാടുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. കേബിള്‍ പോലും ധരിക്കാതെയാണ് അക്ഷയ് ഈ രംഗത്ത് അഭിനയിച്ചിരിക്കുന്നതത്രെ. മാത്രമല്ല, ഷൂട്ടിങ്ങിന്‍റെ ചെലവ് കുറയ്ക്കുന്നതിന് എന്ത് ത്യാഗവും സ്വീകരിക്കാന്‍ തയാറാണ് അക്ഷയ്. ഇതിനുദഹരണമായി ഷാ ഒരു സംഭവം ചൂണ്ടിക്കാട്ടുന്നുണ്ട്.

ചിത്രത്തില്‍ അക്ഷയ് ജെറ്റ്-സ്കൈ ഉഅപയോഗിക്കുന്ന ഒരു സീനുണ്ട്. ആഫ്രിക്കയിലെ കോളനിയായ ഗോള്‍ഡ് കോസ്റ്റില്‍ വച്ചാണ് ഇതിന്‍റെ ചിത്രീകരണം. പ്രത്യേക ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഗോള്‍ദ് കോസ്റ്റില്‍ ജെറ്റ് സ്കൈ ഉപയോഗിക്കാന്‍ കഴിയൂ. ഇതിന് മൂന്ന് ദിവസം വേണമെന്നാണ് അന്വേഷണത്തില്‍ അറിയാനായത്. അത്രയും ദിവസം വൈകുന്നത് ഭാരിച്ച ചെലവ് വരുത്തുകയും ചെയ്യും.

ഇതറിഞ്ഞ അക്ഷയ് ഒറ്റദിവസം കൊണ്ട് ജെറ്റ് സ്കൈ പരിശീലിച്ച് ലൈസന്‍സ് നേടിയത്രെ. ഓഗസ്റ്റ് ഏഴിനാണ് സിങ്ങ് ഈസ് കിങ്ങ് തിയറ്ററുകളില്‍ എത്തുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദില്ലി-6 ന്‍റെ റിലീസ് മാറ്റി
ഷാരൂഖിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’
‘ജൂലി‘യിലെ റോളില്‍ നേഹയ്ക്ക് ദുഃഖമില്ല
സഞ്ജയ് വീണ്ടും ഗായകനാകുന്നു
കങ്കണ റണാവത് സെക്സിയാവുന്നു
കുചേലന് സമ്മിശ്ര പ്രതികരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...