യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘ജൂലി‘യിലെ റോളില്‍ നേഹയ്ക്ക് ദുഃഖമില്ല
4 ഓഗസ്റ്റ് 2008   ( 12:58 IST )
ലൈംഗിതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച ‘ജൂലി‘ എന്ന ചിത്രത്തിലെ അഭിനയിച്ചതിനെ കുറിച്ച് തനിക്ക് പശ്ചാത്താപമില്ലെന്ന് ബോളിവുഡ് ഗ്ലാമര്‍ താരം നേഹ ധൂപിയ. ബോളിവുഡില്‍ “സെക്സും ഷാരൂഖ് ഖാനും മാത്രാമുള്ളതെന്ന” നേഹയുടെ വെടിയുടെ വീര്യം തീരുന്നതിന് മുമ്പാണ് ജൂലിയിലെ അഭിനയത്തെ കുറിച്ച് അവരുടെ അഭിപ്രായപ്രകടനം.

“കഴിഞ്ഞ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കി സംഭവിച്ചതിനെ കുറിച്ച് സംസാരിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മുന്നോട്ടുള്ള കാര്യങ്ങളിലേക്ക് നോക്കാനാണ് താല്‍പര്യം. അവിടെ എനിക്ക് കൈ നിറയെ ചിത്രങ്ങളാണുള്ളത്. ‘ജൂലി‘ ചെയ്തതിനെ കുറിച്ച് എനിക്ക് ഖേദമില്ല. തിരിഞ്ഞു നോക്കുന്നത് പ്രതിവിധിയാകുന്നില്ല. ഭൂതകാലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ മാത്രമേ എനിക്ക് കഴിയൂ” നേഹ മനസു തുറക്കുന്നു.

ഗ്ലാമര്‍ വാരിക്കോരി നല്‍കാന്‍ തയാറായി നില്‍ക്കുന്ന നേഹയ്ക്ക് ഇപ്പോള്‍ നല്ല തിരക്കാണ്. ‘സിങ്ങ് ഈസ് കിങ്ങ്’ എന്ന അക്ഷയ് കുമാര്‍ ചിത്രമാണ് നേഹയുടെ അടുത്ത് പുറത്തിറങ്ങുന്ന ചിത്രം. ഇതിലെ റോളിനേയും ചിത്രീകരണ വിശേഷങ്ങളെയും കുറിച്ച് നേഹ വാചാലയാകുന്നു. “ചിത്രത്തിന്‍റെ കഥ വിവരിച്ചു കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ ആവേശം കൊണ്ടുപോയി. ചിത്രം തമാശകള്‍ നിറഞ്ഞതാണ്, പക്ഷെ ചിത്രത്തിലെ കഥാപാത്രങ്ങള്‍ അങ്ങനെയല്ല”. നേഹ പറയുന്നു.

ഒരു ബോളിവുഡ് താരമാകുന്നത് സ്വപ്നം കാണുന്ന സ്ത്രീയുടെ കഥാപാത്രത്തെയാണ് ‘ഇങ്ങ് ഈസ് കിങ്ങി”ല്‍ നേഹ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അവളുടെ സംഭാഷങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ടതാണ്. എന്തായാലും ജൂലിയും അടുത്തയിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമല്ലാതെ നല്ല ചിത്രങ്ങളിലെ റോളുകള്‍ കൊണ്ടും നേഹയ്ക്ക് പ്രേക്ഷക മനസില്‍ ഇടം നേടാന്‍ ഈ ചിത്രം സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദില്ലി-6 ന്‍റെ റിലീസ് മാറ്റി
ഷാരൂഖിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’
അക്ഷയ് ഇന്‍ ആക്ഷന്‍
സഞ്ജയ് വീണ്ടും ഗായകനാകുന്നു
കങ്കണ റണാവത് സെക്സിയാവുന്നു
കുചേലന് സമ്മിശ്ര പ്രതികരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...