യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഷാരൂഖിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’
തിങ്കള്‍, 4 ഓഗസ്റ്റ് 2008   ( 15:43 IST )
ബോളിവുഡിന് എന്നും ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് കരണ്‍ ജോഹറും ഷാരൂഖ് ഖാനും ചേര്‍ന്നുള്ളത്. ‘കുച്ഛ് കുച്ഛ് ഹോതാ ഹൈ’, ‘കഭി ഖുഷി കഭി ഗം’, ‘കഭി അല്‍‌വിദ ന കെഹ്‌ന’ എന്നിവയാണ് ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങള്‍. ഇതിനിടെ ഷാരൂഖിനെ നായകനാക്കി കരണ്‍ നിര്‍മ്മിച്ച ‘ഡ്യൂപ്ലിക്കേറ്റ്‘ എന്ന ചിത്രവും വിജയമായിരുന്നു. ഈ വിജയജോടികള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.

‘മൈ നെയിം ഈസ് ഖാന്‍’ എന്നാ‍ണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ധര്‍മ്മ പ്രൊഡക്ഷന്‍‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധായകനാകുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘മൈ നെയിം ഈസ് ഖാന്‍’. കാജോള്‍ ആണ് നായികയെന്നാണ് അറിയുന്നത്. ‘കഭി അല്‍‌വിദ ന കെഹ്‌ന’ ഒഴികെ കരണ്‍ ജോഹര്‍ - ഷാരൂഖ് ടീമിന്‍റെ മറ്റ് രണ്ട് ചിത്രങ്ങളിലും കാജോള്‍ തന്നെയായിരുന്നു നായിക.

ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞു. അടുത്തമാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അമേരിക്കയിലാണ് ‘മൈ നെയിം ഈസ് ഖാനി’ന്‍റെ ചിത്രീകരണം തുടങ്ങുന്നത്. 2009 നവംബറില്‍ റിലീസ് ചെയ്യാനാണ് പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് പദ്ധതിയിടുന്നത്. ഷാരൂഖ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയിലെ അഭിനയിക്കുകയുള്ളുവെങ്കിലും വിജയം സുനിശ്ചിതമാണ് എന്നാണ് ബോളിവുഡിലെ സംസാരം.

അതുകൊണ്ടുതന്നെ കിങ്ങ് ഖാന് വേണ്ടി കാശുമുടക്കാന്‍ തയാറായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. ‘ബില്ലൂ ബാര്‍ബര്‍‘ ആയിരിക്കും ഷാരൂഖിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം. കൂടാതെ ‘റബ്നെ ബനാ ദി ജോടി’ എന്ന ചിത്രത്തില്‍ കൂടി ഈ വര്‍ഷം ഷാരൂഖ് അഭിനയിക്കുന്നുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘ജൂലി‘യിലെ റോളില്‍ നേഹയ്ക്ക് ദുഃഖമില്ല
അക്ഷയ് ഇന്‍ ആക്ഷന്‍
സഞ്ജയ് വീണ്ടും ഗായകനാകുന്നു
കങ്കണ റണാവത് സെക്സിയാവുന്നു
കുചേലന് സമ്മിശ്ര പ്രതികരണം
ഫൂങ്ക് ഒറ്റയ്ക്ക് കാണുന്നവര്‍ക്ക് അഞ്ച് ലക്ഷം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...