|
| ദില്ലി-6 ന്‍റെ റിലീസ് മാറ്റി
|
| ചൊവ്വ, 5 ഓഗസ്റ്റ് 2008 ( 12:19 IST ) | |
അഭിഷേക് ബച്ചനെ നായകനാക്കി റാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ദില്ലി-6 ന്‍റെ റിലീസ് അടുത്തവര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. നേരത്തെ ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ സ്ക്രിപ്റ്റില്‍ ചില തിരുത്തലുകള്‍ നടത്തേണ്ടതിനാലാണ് റീലീസ് മാറ്റിവയ്ക്കുന്നതെന്നാണ് യൂണിറ്റില്‍ നിന്നുള്ളവര്‍ അറിയിച്ചിരിക്കുന്നത്.
ദില്ലി-6 ന്‍റെ ചിത്രീകരണം നേരത്തെ തന്നെ തീര്‍ത്തിരുന്നു. അവസാന ഷെഡ്യൂളില്‍ മുഖ്യ കഥാപാത്രങ്ങളെല്ലാം എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമ നിമിഷത്തില്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. തിരക്കഥയിലെ മാറ്റത്തിനിടെ അമിതാഭ് ബച്ചനേയും ദില്ലി-6ല്‍ ഉള്‍പ്പെടുത്തിയതായാണ് അറിയുന്നത്. അഭിഷേകിന്‍റെ മുത്തച്ഛന്‍റെ റോളില്‍ അമിതാഭ് സ്പെഷ്യല്‍ അപ്പിയറന്‍സ് നടത്തും.
അഭിതാഭ് ബച്ചന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ‘’അവിസ്മരണീയം” എന്ന ലോക പര്യടനത്തില്‍ പങ്കെടുത്ത് വിദേശത്തായത്തിയതിനെ തുടര്‍ന്ന് അഭിഷേകിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്തതാണ് ചിത്രത്തിന്‍റെ റിലീസ് വൈകിക്കുന്നത്. ലോകത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലുമായി നടക്കുന്ന പര്യടമായതിനാല്‍ അഭിഷേകിന്‍റെ മടക്കയാത്ര ഏതാനും മാസങ്ങള്‍ കൂടി വൈകാനിടയുണ്ടെന്നാണ് അറിയുന്നത്. സോനം കപൂര്‍ ആണ് ദില്ലി-6 ല്‍ അഭിഷേകിന്‍റെ നായിക.
കൂടാതെ കുണാല്‍ കപൂറും ചിത്രത്തില്‍ ഒരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോനത്തിന്‍റെ 2008ല്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഏക ചിത്രമായിരുന്നു ദില്ലി-6. ഇത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതോടെ സോനത്തിന് ഈ വര്‍ഷം പുറത്തിറങ്ങുന്ന ചിത്രങ്ങളില്ലാതായി. 2007 നവംബറില്‍ പുറത്തിറങ്ങിയ ‘സാവരിയ’ ആണ് സോനത്തിന്‍റെ ആദ്യ ചിത്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|