|
| കത്രീനയുടെ പ്രതീക്ഷ ‘സിങ്ങ് ഈസ് കിങ്ങി’ല്‍ |
| ചൊവ്വ, 5 ഓഗസ്റ്റ് 2008 ( 17:31 IST ) | |
കത്രീനയുടെ പ്രതീക്ഷ ‘സിങ്ങ് ഈസ് കിങ്ങി’ല്‍
കത്രീന ബോളിവുഡിന്‍റെ ഭാഗ്യതാരമാണ്. ഒന്നിനു പിറകെ മറ്റൊന്നായി കത്രീന ഹിറ്റുകള്‍ വാരിക്കൂട്ടുകയാണ്. ‘നമസ്തെ ലണ്ടന്‍’, ‘പാട്ണര്‍’, ‘റേസ്’ തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകളാണ് കത്രീനയ്ക്ക് ബോളിവുഡില്‍ എടുത്തുകാട്ടാനുള്ളത്. 2003 ‘ബൂം’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ഈ സുന്ദരിയുടെ 2008ലെ ആദ്യ ചിത്രം ‘റേസ്‘ സാമാന്യം നല കളക്ഷനാണ് നേടിയത്.
‘റേസി’ന്‍റെ വിജയത്തിന് ശേഷമെത്തുന്ന ‘സിങ്ങ് ഈസ് കിങ്ങി’ലും വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കത്രീന. “സിങ്ങ് ഈസ് കിങ്ങ്’ തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സിനിമയാണെന്ന് കത്രീനയും സമ്മതിക്കുന്നു. ഓസ്ട്രേലിയയിലും മറ്റുമായി ചിത്രീകരിച്ച വന്‍ മുതല്‍ മുടക്കുള്ള ചിത്രമാണ് സിങ്ങ് ഈസ് കിങ്ങ്.
സംവിധായകന്‍ വിപുല്‍ ഷായുടെ ആദ്യ നിര്‍മ്മാണ സംരംഭമായതിനാല്‍ എല്ലാവര്‍ക്കും വന്‍ പ്രതീക്ഷയാണെന്ന് കത്രീന പറയുന്നു. ബോളിവുഡ് സുന്ദരികള്‍ പുതിയ വസ്ത്ര രീതികള്‍ പരീക്ഷിക്കുമ്പോള്‍ (പലപ്പോഴും അവിടെയും ഇവിടെയും എത്താത്തത്!) കത്രീന ഈ ചിത്രത്തിലെ ഒരു ഗാനരംഗത്ത് പൂര്‍ണമായും സാരിയില്‍ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.
അനീസ് ബസ്മിയാണ് സിങ്ങ് ഈസ് കിങ്ങ് സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രം ഒരു റൊമാന്‍റിക് കോമഡിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറിങ്ങയ ‘വെല്‍ക’മിന് ശേഷം അക്ഷയും കത്രീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിങ്ങ് ഈസ് കിങ്ങ്. സാല്‍മാന്‍ ഖാനോടൊപ്പമുള്ള ‘യുവരാജ്’ ആണ് ഈ പുറത്തിറങ്ങുന്ന കത്രീനയുടെ മറ്റൊരു ചിത്രം. സുഭാഷ് ഘായ് ഒരുക്കുന്ന ഈ ചിത്രത്തില്‍ അനില്‍ കപൂര്‍, ധര്‍മ്മേന്ദ്ര എന്നിവരും മുഖ്യ കഥാപാത്രങ്ങളാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|