|
| കരണിന്‍റെ ദോസ്താന നവംബറില്‍ |
| 6 ഓഗസ്റ്റ് 2008 ( 13:03 IST ) | |
ബോളിവുഡിന്‍റെ അവിഭാജ്യ ഘടകമെന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് കരണ്‍ ജോഹര്‍. ഇരുപത്തിമൂന്നാം വയസില്‍ അഭിനേതാവായാണ് കരണ്‍ ബോളിവുഡില്‍ പ്രവേശിക്കുന്നത്. ‘ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ‘ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ ആത്മ സുഹൃത്തിന്‍റെ വേഷമായിരുന്നു കരണിന് ലഭിച്ചത്. പിന്നീട് സഹസംവിധാനകയായി ആദിത്യ ചോപ്രയോടൊപ്പം പ്രവര്‍ത്തിച്ചു.
ഇരുപത്തിയഞ്ചാം വയസില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘കുച്ഛ് കുച്ഛ് ഹോതാ ഹെ’ ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് പട്ടികയില്‍ സ്ഥാനം നേടി. പിന്നീടുള്ള പ്രയാണം ചരിത്രത്തിന്‍റെ ഭാഗം. പ്രമുഖ നിര്‍മ്മാതാവ് യാഷ് ചോപ്രയുടെ മകന്‍ എന്ന നിലയില്‍ അല്ലാതെ സ്വന്തമായി സ്ഥാനം നേടാനായതാണ് കരണിന്‍റെ വിജയം. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ‘ഡ്യൂപ്ലിക്കേറ്റ്‘ എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ തന്‍റെ സഹസംവിധായകനു വേണ്ടി തിരക്കഥാകൃത്ത് കൂടിയാവുകയാണ് കരണ്‍. കരണിന്‍റെ സഹ സംവിധായകനായിരുന്ന തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ‘ദോസ്താന’ എന്ന ചിത്രത്തിന് വേണ്ടിയാണ് കരണ്‍ തിരക്കഥ തയാറാക്കുന്നത്. മുമ്പ് സ്വന്തം ചിത്രങ്ങളുടെ തിരക്കഥ കരണ്‍ ആയിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി കരണ്‍ തിരക്കഥ രചിക്കുന്നത് ഇതാദ്യമാണ്.
‘ധൂം‘ എന്ന ചിത്രത്തിലെ വിജയ താരങ്ങളായ ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്. അര്‍ബന്‍ അമേരിക്കയില്‍ ചിത്രീകരിച്ച ഈ ചിത്രം നവംബര്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. എന്തായാലും ‘ദോസ്താന’ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ സംസാരവിഷയമായിക്കഴിഞ്ഞിട്ടുണ്ട്. ആദിത്യ ചോപ്രയുടെ സ്വാതന്ത്ര്യ ദിന റിലീസ് ‘ബച്ന യേ ഹസീനോ’ എന്ന ചിത്രത്തിനൊപ്പം ദോസ്താനയുടെ ട്രെയിലറുകളും ചേര്‍ത്തുവയ്ക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|