യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
ബുധന്‍, 6 ഓഗസ്റ്റ് 2008   ( 16:35 IST )
ഒടുവില്‍ പാലക്കാട്ടുകാരി വിദ്യാ ബാലനും സമ്മതിച്ചു, ബോളിവുഡില്‍ സജീവമായി തുടരണമെങ്കില്‍ തുണിയുരിയാതെ തരമില്ലെന്ന്. പ്രിയങ്കയും കരീനയും, എന്തിന് ഇഷ ഡിയോള്‍ വരെ ‘ചൂടന്‍‘ രംഗത്തേക്ക് കടന്നുവന്നപ്പോഴും മലയാളികള്‍ അഭിമാനമാനത്തോടെ ചൂണ്ടിക്കാട്ടിയിരുന്ന പേരാണ് വിദ്യയുടേത്. പക്ഷെ, പുരുഷന്‍‌മാര്‍ക്കുള്ള മാസികയായ എഫ്‌എച്ച്‌എമ്മില്‍ തന്‍റെ അര്‍ദ്ധനഗ്ന മേനി പ്രദര്‍ശിപ്പിച്ച് വിദ്യയും ബോളിവുഡിന്‍റെ ‘യാഥാസ്ഥിതിക’ ലോകത്തേക്ക് കടന്നുവരുകയാണ്.

വിദ്യയുടെ ചൂടന്‍ ചിത്രങ്ങളുമായാണ് എഫ്‌എച്ച്‌എമ്മിന്‍റെ ഏറ്റവും പുതിയ ലക്കം പുറത്തിറങ്ങുന്നത്. എഫ്‌എച്ച്‌എമ്മിന് മാത്രമായി നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണത്രെ വിദ്യ നടത്തിയിട്ടുള്ളത്. തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയുമായാണ് വിദ്യയുടെ വരവ്. വൃത്തികെട്ട വസ്ത്രബോധമെന്നും ബോളിവുഡിലെ ‘ചുള്ളന്‍‘ ചെക്കന്‍‌മാരുടെ നായികയാക്കാന്‍ കഴിയാത്ത പ്രായം കൂടിയ സ്ത്രീയെന്നൊക്കെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയും അഭിമുഖത്തില്‍ പ്രതീക്ഷിക്കാം.

ബോളിവുഡിലെ ‘കുലീന’ മുഖം അഴിച്ചുവച്ചാണ് വിദ്യ എഫ്‌എച്ച്‌എമ്മിന്‍റെ കവറില്‍ എത്തിയിരിക്കുന്നത്. ഒറ്റത്തുണികൊണ്ട് ശരീരം മറച്ച് കിടപ്പറമൂഡിലാണ് സുന്ദരി ക്യാമറക്ക് പോസ് ചെയ്തിരിക്കുന്നത്. കിടക്കയില്‍ വച്ച് എന്താണ് പ്രഭാത ഭക്ഷണമായി വേണ്ടതെന്ന ചോദ്യത്തിന് വിദ്യയുടെ ഉത്തരം ഇങ്ങനെയായിരുന്നു: “ഒരു പുരുഷന്‍ എനിക്ക് വേണ്ടി കിടക്കയില്‍ പ്രഭാത ഭക്ഷണം തയാറാക്കുകയാണെങ്കില്‍ അയാള്‍ നന്നായി വയ്ക്കുന്ന എന്തും ഞാന്‍ കഴിക്കും.”

‘പരണീത’യിലൂടെ ബോളിവുഡില്‍ അവതരിച്ച വിദ്യക്ക്‌ കുലീനയായ സുന്ദരിയുടെ പരിവേഷമാണ്‌ ലഭിച്ചിരുന്നത്‌. ഗ്ലാമറസ്‌ വേഷങ്ങളോട്‌ സുന്ദരി അനുഭാവം പ്രകടിപ്പിച്ചതും ഇല്ല. എന്നാല്‍ നടിയുടെ വസ്‌ത്രധാരണരീതിക്കെതിരെ പരസ്യമായി തെന്ന ആധുനിക ഫാഷന്‍ ഡിസൈനര്‍മാര്‍ രംഗത്ത്‌ എത്തിയിരുന്നു. താനിതുവരെ പരിചയപ്പെട്ട പുരുഷന്മാരെല്ലാം തന്നെ പ്രേമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിദ്യ വെളിപ്പെടുത്തുന്നുണ്ട്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കരണിന്‍റെ ദോസ്താന നവംബറില്‍
കത്രീനയുടെ പ്രതീക്ഷ ‘സിങ്ങ് ഈസ് കിങ്ങി’ല്‍
ദില്ലി-6 ന്‍റെ റിലീസ് മാറ്റി
ഷാരൂഖിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’
‘ജൂലി‘യിലെ റോളില്‍ നേഹയ്ക്ക് ദുഃഖമില്ല
അക്ഷയ് ഇന്‍ ആക്ഷന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...