യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സ്നേഹോപഹാരത്തില്‍ ഹേമ അമ്പരന്നു
വ്യാഴം, 7 ഓഗസ്റ്റ് 2008   ( 12:13 IST )
തന്‍റെ നാല്പത് വര്‍ഷത്തെ ബോളിവുഡ് അഭിനയ ജീവിതത്തിനിടെ ഹേമമാലിനി ഇത്രയും അമ്പരന്നുപോയിട്ടുണ്ടാവില്ല. പക്ഷെ, ഷെര്‍ലിന്‍ ചോപ്രയുടെ സമ്മാനത്തില്‍ പഴയ സ്വപ്നറാണി അന്തിച്ചു നിന്നുപോയി. പഴയകാല നായിക ഹേമമാലിനിക്ക് നടിയും മോഡലും ഗായികയുമായ ഷെര്‍ലിന്‍ ചോപ്ര സമര്‍പ്പിച്ച സ്നേഹോപഹാരമാണ് പലരുടെയും കണ്ണുതള്ളിച്ചത്.

ബോളിവുഡില്‍ ഡ്രീം ഗേള്‍ ഹേമയുടെ സാന്നിധ്യം ‘തിരിച്ചറിഞ്ഞ’ ഷെര്‍ലിന്‍ അവര്‍ക്ക് സ്നേഹോപഹാരമായി ‘ദര്‍ദ്-ഇ-ഷെര്‍ലിന്‍’ എന്ന വിഡീയോ ആല്‍ബം ഇറക്കിയതാണ് ഹേമയെ ഞെട്ടിച്ചത്. ലൈംഗികതയുടെ അതിപ്രസരമാണത്രെ വീഡിയോയില്‍ ഉടനീളം. ഹേമയുടെ പഴയകാല ഹിറ്റ് ‘ദസ് നമ്പരി‘യിലെ ഒരു ഗാനരംഗം കടമെടുത്താണ് ഷെര്‍ലിന്‍ വീഡിയോ മ്യൂസിക് ആല്‍ബമാക്കിയത്.

അല്‍ബം കണ്ട സെന്‍സര്‍ ബോര്‍ഡ് വീഡിയോയില്‍ 19 വെട്ടാണത്രെ വെട്ടിയത്. അത്രയ്ക്കായിരുന്നു അതിന്‍റെ ‘ചൂട്’. എന്തായാലും സെന്‍സര്‍ ബോര്‍ഡിന്‍റെ കത്തി വീഡിയോയ്ക്ക് ഓണ്‍ലൈനില്‍ വന്‍ ജനപ്രീതിയാണ് നല്‍കിയത്. എന്തായാലും വീഡിയോ ഇപ്പോള്‍ പോഗോയിലോ ഡിസ്നിയിലോ കാണിക്കത്തക്ക വിധം ‘സുരക്ഷിത’മായെന്നാണ് ഷെര്‍ലിന്‍ പറയുന്നത്.

“ആധുനിക കാലഘട്ടത്തിലെ സ്വപ്നറാണി എങ്ങനെയെന്ന് ലോകത്തെ കാണിക്കുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഹേമയുടെ ശൈലി നിഗൂഢവും ഇന്ദ്രിയപരവുമാണ്. എന്‍റേത് ലൈംഗികവും. അതുകൊണ്ട് രണ്ടും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ അത് യഥാര്‍ത്ഥ ട്രിബ്യൂട്ട് ആകുന്നു.” ഷെര്‍ലിന്‍ പറയുന്നു.

ആധുനിക കാലഘത്തില്‍ ലൈഗികത ഒരു കുറ്റമായോ നിഷിദ്ധമായോ ആരും കരുതുന്നില്ലെന്നാണ് ഷെര്‍ലിന്‍റെ മതം. പക്ഷെ തന്നെയെന്തിനാണ് ഇത്തരം ചൂടന്‍ രംഗങ്ങളുമായി ബന്ധപ്പെടുത്തിയതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ആയിരുന്നുവത്രെ ഹേമയുടെ പ്രതികരണം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കരണിന്‍റെ ദോസ്താന നവംബറില്‍
കത്രീനയുടെ പ്രതീക്ഷ ‘സിങ്ങ് ഈസ് കിങ്ങി’ല്‍
ദില്ലി-6 ന്‍റെ റിലീസ് മാറ്റി
ഷാരൂഖിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’
‘ജൂലി‘യിലെ റോളില്‍ നേഹയ്ക്ക് ദുഃഖമില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...