യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ശില്‍‌പയുടെ ‘ബിഗ് ബോസ്’
7 ഓഗസ്റ്റ് 2008   ( 17:05 IST )
ബ്രിട്ടീഷ് സെലിബ്രിറ്റി ഷോ ‘ബിഗ് ബ്രദറി‘ന്‍റെ ഇന്ത്യന്‍ പതിപ്പായ ‘ബിഗ് ബോസി’ന്‍റെ രണ്ടാം സീസണ്‍ ഓഗസ്റ്റ് 17 ആരംഭിക്കും. ബിഗ് ബ്രദര്‍ ഷോ ജേതാവ് ശില്‍‌പയാണ് രണ്ടാം സീസണില്‍ ബിഗ് ബോസിന്‍റെ അവതാ‍രകയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. എന്‍റര്‍ടെയ്ന്‍‌മെന്‍റ് ചാനലായ കളേഴ്സിലാണ് ഈ പരിപാടി സം‌പ്രേക്ഷണം ചെയ്യുന്നത്.

ആഴ്ചയില്‍ ഏഴ് ദിവസവും സം‌പ്രേക്ഷേണം ചെയ്യുന്ന ആദ്യ റിയാലിറ്റി ഷോ ആയിരിക്കും ഇതെന്ന് ചാനലിന്‍റെ സി ഇ ഒ രാജേഷ് കാമത്ത് പറഞ്ഞു. ബിഗ് ബ്രദര്‍ പോലെതന്നെ സെലിബ്രിറ്റികള്‍ ഉള്‍പ്പടെ 14 പേരെ പുറം ലോകവുമായി ബന്ധമൊന്നുമില്ലാത്ത ഒരു വീട്ടില്‍ മൂന്ന് മാസത്തേക്ക് അടച്ചിടുന്നതാ‍ണ് മത്സര രീതി. ഇവരെ നിരീക്ഷിക്കുന്നതിനായി 30 കാമറകളും വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ടാവും.

‘ബിഗ് ബോസ്‘ പരിപാടി അവതരിപ്പിക്കുന്നതിനുള്ള സ്വാഭാവിക ചോയ്സ് ആയിരുന്നു ശില്‍‌പ. കാരണം ബിഗ് ബ്രദര്‍ ഷോയിലെ വംശീയാധിക്ഷേപം ഉള്‍പ്പടെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ശില്‍‌പ വിജയം നേടിയത്. അപരിചിതരോടൊപ്പം മൂന്ന് മാസത്തോളം കഴിയുക എന്നത് തികച്ചും കടുത്ത അനുഭമായിരിക്കുമെന്ന് തന്‍റെ അനുഭവ സമ്പത്തിന്‍റെ വെളിച്ചത്തില്‍ ശില്‍‌പ പറയുന്നു.

പങ്കെടുക്കുന്നവരുടെ പേരും മറ്റു വിവരങ്ങളും 17ന് മാത്രമേ പ്രഖ്യാപിക്കുകയുള്ളുവെന്ന് കാമത്ത് അറിയിച്ചു. എന്തായാലും ആദ്യ സീസണില്‍ നിന്ന് നിരവധി മാ‍റ്റങ്ങളുമായാണ് രണ്ടാം സീസണ്‍ ആരംഭിക്കുന്നതെന്നാണ് കാമത്തിന്‍റെ ഭാഷ്യം. ആദ്യ സീസണ്‍ സോണി ചാനലാണ് അവതരിപ്പിച്ചത്. രണ്ടാം സീസണില്‍ 75 ലക്ഷം രൂപയാണ് സമ്മാനത്തുക.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മണിരത്നം ചിത്രത്തില്‍ ഗോവിന്ദയും
സിങ്‌ ഈസ്‌ കിങ്ങിന്‍റെ പ്രദര്‍ശനം തടസ്സപ്പെടുത്തി
ദീപിക മാക്സിമിന്‍റെ ‘ഹോട്ട്’ പട്ടികയില്‍
സ്നേഹോപഹാരത്തില്‍ ഹേമ അമ്പരന്നു
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കരണിന്‍റെ ദോസ്താന നവംബറില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...