യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സിങ്‌ ഈസ്‌ കിങ്ങിന്‍റെ പ്രദര്‍ശനം തടസ്സപ്പെടുത്തി
അമൃത്‌സര്‍ (എജന്‍സി), വെള്ളി, 8 ഓഗസ്റ്റ് 2008   ( 15:24 IST )
അക്ഷയ് കുമാര്‍ നായകനായ ഹിന്ദി ചലച്ചിത്രം ‘സിങ്‌ ഈസ്‌ കിങ്ങി’ന്‍റെ ആദ്യ പ്രദര്‍ശനം അമൃത്‌സറില്‍ സിഖ്‌ മതാനുകൂലികള്‍ തടസ്സപ്പെടുത്തി. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മറ്റി (ഡി എസ് ജി എം സി) ഇന്നലെ ചിത്രത്തിന് ക്ലീന്‍‌ചിട്ട് നല്‍കിയതിന്‍റെ പിന്നാലെയാണ് ചിത്രം റിലീസ് ചെയ്ത ഇന്ന് സിഖ് മതാനുകൂലികള്‍ പ്രദര്‍ശനം തടസപ്പെടുത്തിയത്.

അമൃത്‌സറിലെ എന്‍ എം സിനിമാ ഹാളിലേയ്‌ക്ക്‌ ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ കസേരകളും മറ്റും തല്ലിത്തകര്‍ത്തു. സിനിമയില്‍ സിഖ്‌ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പോലീസെത്തി രംഗം ശാന്തമാക്കി. ചലച്ചിത്രത്തിനെതിരെ പ്രതിഷേധിക്കാന്‍ സിഖ്‌ സംഘടനകള്‍ ഇന്നലെയാണ്‌ ആഹ്വാനം ചെയ്‌തത്‌.

സിങ്ങ് ഈസ് കിങ്ങില്‍ സിഖ് മതവിഭാഗത്തെ അവഹേളിക്കുന്നതായി ചൂണ്ടിക്കാട്ടി ചിത്രം നിരോധിക്കണമെന്ന് ഡി എസ് ജി എം സി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിപുല്‍ ഷാ, നായകന്‍ അക്ഷയ് കുമാര്‍ എന്നിവരുമായി ഇന്നലെ ഒരു മണിക്കൂറോളം നേരം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഡി എസ് ജി എം സി ചിത്രത്തിന് ക്ലീന്‍‌ചിട്ട് നല്‍കിയത്.

ചിത്രത്തില്‍ അക്ഷയ് കുമാര്‍ സിഖ് രീതിയിലുള്ള തലപ്പാവ് ധരിക്കുകയും ദീക്ഷയില്ലാതെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് സിഖ് ജനതയേയും മത വിശ്വാ‍സത്തേയും അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ഡി എസ് ജി എം സി ആരോപിച്ചിരുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദീപിക മാക്സിമിന്‍റെ ‘ഹോട്ട്’ പട്ടികയില്‍
ശില്‍‌പയുടെ ‘ബിഗ് ബോസ്’
സ്നേഹോപഹാരത്തില്‍ ഹേമ അമ്പരന്നു
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കരണിന്‍റെ ദോസ്താന നവംബറില്‍
കത്രീനയുടെ പ്രതീക്ഷ ‘സിങ്ങ് ഈസ് കിങ്ങി’ല്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...