|
| അമീര്‍ ഇനി ടൂറിസം അംബാസഡര്‍ |
| ന്യുഡല്‍ഹി(ഏജന്‍സി), 9 ഓഗസ്റ്റ് 2008 ( 15:50 IST ) | |
ബോളിവുഡില്‍ അമീര്‍ഖാന്‍ നടക്കുന്ന വഴികളെല്ലാം വ്യത്യസ്തമാണ്. അല്ലെങ്കില്‍ മൊബൈല്‍ ഫോണിന്‍റെയും സോഫ്റ്റ് ഡ്രിങ്കിന്‍റെയുമെല്ലാം ബ്രാന്‍ഡ് അംബാസഡറായിരുന്ന അമീര്‍ ഇപ്പോള്‍ എറ്റെടുത്തിരിക്കുന്ന ദൌത്യം നോക്കുക. വിദേശ വിപണികളില്‍ ഇന്ത്യയെ വില്‍ക്കുക. തെറ്റിദ്ധരിക്കരുത്. ടൂറിസം വകുപ്പ് മുഖേനയാണ് അമീര്‍ ഈ വില്‍പ്പനയ്ക് കൂട്ടു നില്‍ക്കുന്നത്.
വിനോദസഞ്ചാര വകുപ്പിന്‍റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ‘ പ്രചരണങ്ങളുടെ ഭാഗമായാണ് അമീര്‍ ‘അതിതി ദേവൊ ഭവ:‘ എന്ന പരസ്യവുമായി എത്തുന്നത്. പരസ്യത്തിലൂടെ ലോകവിപണിയില്‍ ഇന്ത്യയെ ഏറ്റവും സുരക്ഷിതവും ആതിഥ്യമര്യാദയുളളതുമായ വിനോദസഞ്ചാര കേന്ദ്രമായി വിപണനം ചെയ്യുക എന്നതാണ് അമീറിന്‍റെ ദൌത്യം.
ടൂറിസം വകുപ്പിന്‍റെ പ്രചരണങ്ങള്‍ക്കയി ജനങ്ങള്‍ വ്യത്യസ്ത തലത്തില്‍ വിലയിരുത്തുന്ന അമീറിനെപ്പോലെ ഇത്രയും യോഗ്യനായ മറ്റൊരു വ്യക്തിയെ കിട്ടാനില്ലെന്നാണ് ടൂറിസം മന്ത്രി അംബികാ സോണി പറഞ്ഞത്. സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റയും ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയും ഈ സംരംഭത്തില്‍ അമീറിന് കൂട്ടായുണ്ട്.
അതിഥികളെ ദൈവമായൈ കണക്കാക്കുന്നവരാണ് ഇന്ത്യക്കാരെന്ന് അമീര്‍ പറഞ്ഞു. അതാണ് ഈ പരസ്യത്തിലൂടെ ഞങ്ങള്‍ കാണിക്കാന്‍ ഉദ്ദ്യേശിക്കുന്നത്. എല്ലാ സമൂഹത്തിലും ചില തെറ്റായ പ്രവണതകള്‍ ഉണ്ടാകും അതൊന്നും പൊതുവായിട്ടുളളതല്ല. നമ്മുടെ അതിഥികളെ നമ്മളാണ് സംരക്ഷിക്കേണ്ടതാണ് ഞങ്ങളുടെ സന്ദേശം-അമീര്‍ കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|