യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ത്രസിപ്പിക്കാന്‍ ‘കിഡ്നാപ്’
തിങ്കള്‍, 11 ഓഗസ്റ്റ് 2008   ( 12:11 IST )
സഞ്ജയ് ദത്തിന്‍റെ ചിത്രങ്ങള്‍ ബോളിവുഡ് പ്രേക്ഷകര്‍ക്ക് എന്നും ഒരു വിരുന്നാണ്. ബ്രഹ്മാണ്ഡചിത്രങ്ങള്‍ മുതല്‍ ചെറിയ ബജറ്റ് കോമഡി മസാലകള്‍ വരെ സഞ്ജയിന്‍റേതായി തിയേറ്ററുകളിലെത്താറുണ്ട്. ഒന്നില്‍ രക്തം മരവിക്കുന്ന ആക്ഷന്‍ രംഗങ്ങളാണെങ്കില്‍ അടുത്തതില്‍ പൊട്ടിച്ചിരിപ്പിക്കുന്ന രസികന്‍ നായകന്‍. അതുകൊണ്ടു തന്നെ സഞ്ജയ് ദത്ത് ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ മുന്നാഭായിയുടെ ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. എന്നാല്‍ ഇനി വരാന്‍ പോകുന്ന സഞ്ജയ് ചിത്രം കാഴ്ചക്കാരെ അമ്പരപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

‘ധൂം‘ സീരീസ് ചിത്രങ്ങളിലൂടെ ത്രില്ലടിപ്പിച്ച സംവിധായകന്‍ സഞ്ജയ് ഗഡ്‌വിയാണ് സഞ്ജയ്ദത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍. ‘കിഡ്നാപ്’ എന്നാണ് ചിത്രത്തിന്‍റെ പേര്. അഷ്ടവിനായക് സിനി വിഷന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമയില്‍ ബോളിവുഡിന്‍റെ പുതിയ ഹരമായ ഇമ്രാന്‍ ഖാനും അഭിനയിക്കുന്നു. മിനിഷാ ലാംബ, വിദ്യ മലാവദെ, രാഹുല്‍ ദേവ് തുടങ്ങിയവരും വേഷമിടുന്ന ചിത്രത്തിന്‍റെ സംഗീതം പ്രീതമാണ്.

ഈ ആക്ഷന്‍ ത്രില്ലര്‍ സിനിമയില്‍ ഒരു കോടീശ്വരന്‍റെ വേഷത്തിലാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത്. ഇമ്രാന്‍ ഖാന്‍ തന്‍റെ ആദ്യ ചിത്രമായ ‘ജാനേ തു ന ജാനേ ന’യില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്‍റെ 93 സെക്കന്‍റ്‌ ദൈര്‍ഘ്യമുള്ള ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അമീര്‍ ഇനി ടൂറിസം അംബാസഡര്‍
മണിരത്നം ചിത്രത്തില്‍ ഗോവിന്ദയും
സിങ്‌ ഈസ്‌ കിങ്ങിന്‍റെ പ്രദര്‍ശനം തടസ്സപ്പെടുത്തി
ദീപിക മാക്സിമിന്‍റെ ‘ഹോട്ട്’ പട്ടികയില്‍
ശില്‍‌പയുടെ ‘ബിഗ് ബോസ്’
സ്നേഹോപഹാരത്തില്‍ ഹേമ അമ്പരന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...