യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പ്രിയങ്കയ്ക്ക് ഓഗസ്റ്റ് പൊടിപൂരം
തിങ്കള്‍, 11 ഓഗസ്റ്റ് 2008   ( 14:44 IST )
പ്രിയങ്ക ചോപ്രയ്ക്ക് ഓഗസ്റ്റ് മാസം ഭാഗ്യം സമ്മാനിക്കുമോ എന്നാണ് ബോളിവുഡ് ഇപ്പോള്‍ ആഴത്തില്‍ ആലോചിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് പ്രിയങ്കയുടേതായി ഈ മാസം തിയേറ്ററുകളില്‍ എത്തുന്നത്. അതും ദിവസങ്ങളുടെ മാത്രം ഇടവേളയില്‍. ആര്‍ക്കായാലും കുറച്ച് ടെന്‍ഷനില്ലാതിരിക്കുമോ? എന്നാല്‍ പ്രിയങ്ക സന്തോഷത്തിലാണ്. രണ്ടു ചിത്രങ്ങളും വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് നായിക.

ഗോഡ് തുസി ഗ്രേറ്റ് ഹോ, ചം‌കു എന്നിവയാണ് പ്രിയങ്ക ചോപ്ര നായികയായി അഭിനയിച്ച് ഈ മാസം പ്രദര്‍ശനത്തിനെത്തുന്ന സിനിമകള്‍. ഗോഡ് തുസി ഓഗസ്റ്റ് 15നും ചംകു 22നുമാണ് തിയേറ്ററുകളിലെത്തുക. “രണ്ടു ചിത്രങ്ങളിലെയും എന്‍റെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഗോഡ് തുസിയില്‍ ഞാന്‍ ഒരു മോഡേണ്‍ പെണ്‍കുട്ടിയാണ്. ജീന്‍സും ഷോര്‍ട്ട്‌സുമൊക്കെയാണ് വേഷം. മൂക്കുത്തിയൊക്കെ അണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വിപരീത ഭാവമാണ് ചംകുവില്‍ എനിക്ക്. സ്കൂള്‍ ടീച്ചറുടെ വേഷത്തിലെത്തുന്ന ഞാന്‍ സിനിമയിലുടനീളം സാരിയിലാണ് പ്രത്യക്ഷപ്പെടുക“ - പ്രിയങ്ക പറയുന്നു.

“ഗോഡ് തുസി ഗ്രേറ്റ് ഹോ”യില്‍ അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമാണ് നായകന്‍‌മാര്‍. ചംകുവില്‍ ബോബി ഡിയോളും. അതുകൊണ്ടു തന്നെ ഗോഡ് തുസിയിലാണ് പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ ചംകുവും മികച്ച ചിത്രമാണെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. “ചംകു പൂര്‍ണമായും ഒരു ബോബി ഡിയോള്‍ ചിത്രമാണ്. എന്നാല്‍ എന്‍റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്.”

ബോബി ഡിയോളിനൊപ്പം ഇത് മൂന്നാം തവണയാണ് പ്രിയങ്ക നായികയാകുന്നത്. കിസ്മത്, ബര്‍സാത് എന്നിവയായിരുന്നു ഇവര്‍ ജോഡിയായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ത്രസിപ്പിക്കാന്‍ ‘കിഡ്നാപ്’
അമീര്‍ ഇനി ടൂറിസം അംബാസഡര്‍
മണിരത്നം ചിത്രത്തില്‍ ഗോവിന്ദയും
സിങ്‌ ഈസ്‌ കിങ്ങിന്‍റെ പ്രദര്‍ശനം തടസ്സപ്പെടുത്തി
ദീപിക മാക്സിമിന്‍റെ ‘ഹോട്ട്’ പട്ടികയില്‍
ശില്‍‌പയുടെ ‘ബിഗ് ബോസ്’
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...