യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സിധു സിനിമയില്‍ സജീവമാകുന്നു
തിങ്കള്‍, 11 ഓഗസ്റ്റ് 2008   ( 18:37 IST )
സിനിമയില്‍ സജീവമാകാന്‍ മുന്‍ ക്രിക്കറ്റ് താരവും എം പിയുമായ നവജ്യോത് സിംഗ് സിധു തയ്യാറെടുക്കുന്നു. പഞ്ചാബി സിനിമകളില്‍ കൂടുതലായി അഭിനയിക്കാനാണ് സിധുവിന്‍റെ തീരുമാനം. സിധു അഭിനയിച്ച ആദ്യ സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ‘മേരാ പിന്ദ് - മൈ ഹോം’ എന്ന ഈ സിനിമ പ്രസിദ്ധ പഞ്ചാബി സംവിധായകന്‍ മന്‍‌മോഹന്‍ സിംഗാണ് ഒരുക്കുന്നത്.

“പരീക്ഷണങ്ങളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ അഭിനയം എന്ന പരീക്ഷണമാണ് അതില്‍ ഏറ്റവും മികച്ചതെന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. പഞ്ചാബി ഭാഷയില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് എനിക്ക് ആഗ്രഹം. എന്നാല്‍ അവയൊക്കെ അര്‍ത്ഥപൂര്‍ണമായ, സാമൂഹികപ്രതിബദ്ധതയുള്ള ചിത്രങ്ങളായിരിക്കണം. സമൂഹത്തിന് സന്ദേശം പകരാനുള്ള ഏറ്റവും നല്ല മാധ്യമം സിനിമയാണ്.‌“ - സിധു പറയുന്നു.

ഗ്രാമീണര്‍ക്കിടയില്‍ ജീവിക്കുന്ന പണക്കാരനും രസികനുമായ ഒരാളായാണ് ആദ്യ ചിത്രത്തില്‍ സിധു വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരു തരംഗമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബര്‍ റിലീസായ മേരാ പിന്ദ് - മൈ ഹോമില്‍ നവജ്യോത് സിംഗ് സിധുവിനൊപ്പം പഞ്ചാബി ഗായകനും നടനുമായ ഹര്‍ഭജന്‍ മനും വേഷമിടുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രിയങ്കയ്ക്ക് ഓഗസ്റ്റ് പൊടിപൂരം
ത്രസിപ്പിക്കാന്‍ ‘കിഡ്നാപ്’
അമീര്‍ ഇനി ടൂറിസം അംബാസഡര്‍
മണിരത്നം ചിത്രത്തില്‍ ഗോവിന്ദയും
സിങ്‌ ഈസ്‌ കിങ്ങിന്‍റെ പ്രദര്‍ശനം തടസ്സപ്പെടുത്തി
ദീപിക മാക്സിമിന്‍റെ ‘ഹോട്ട്’ പട്ടികയില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...