യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
റോബോട്ടിന്‍റെ നായിക
ചൊവ്വ, 12 ഓഗസ്റ്റ് 2008   ( 10:58 IST )
ഇരുവര്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ജീന്‍സ് തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. തമിഴിനെന്നല്ല, ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഷാചിത്രത്തിന് ഡേറ്റ് കൊടുക്കുന്ന കാര്യത്തില്‍ വരെ ഐശ്വര്യ രണ്ട് തവണ ആലോചിക്കുന്ന കാലമാണിപ്പോള്‍. നിരവധി ഹോളിവുഡ് പ്രൊജക്ടുകളാണ് ഐശ്വര്യയെ കാത്തു നില്‍ക്കുന്നത്. ഇടയ്ക്ക് ചില ഹിന്ദി ചിത്രങ്ങളില്‍ സഹകരിക്കുന്നതൊഴിച്ചാല്‍ ഐശ്വര്യയുടെ സാന്നിധ്യം അധികം ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നില്ല.

രജനീകാന്തിന്‍റെ ഒരു ചിത്രത്തിലും ഐശ്വര്യ നായികയായിട്ടില്ല. പല ചിത്രങ്ങള്‍ക്കായും രജനി ക്യാമ്പ് ഐശ്വര്യയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ജീന്‍സില്‍ ഐശ്വര്യയെ നായികയാക്കിയ സംവിധായകന്‍ ഷങ്കര്‍ തന്നെ ഒടുവില്‍ രജനിയുടെ സഹായത്തിനെത്തി. തന്‍റെ പുതിയ രജനി ചിത്രമായ റോബോട്ടില്‍ ഐശ്വര്യയെ നായികയായി നിശ്ചയിച്ചു. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഷങ്കര്‍, രജനി തുടങ്ങിയ ‘ബിഗ്‌നെയിമു’കള്‍ തള്ളിക്കളയാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞില്ല. ആറുകോടി രൂപയാണത്രേ ഐശ്വര്യ റൊബോട്ടില്‍ അഭിനയിക്കുന്നതിനായി പ്രതിഫലം വാങ്ങിയിരിക്കുന്നത്!

സെപ്റ്റംബറില്‍ റോബോട്ടിന്‍റെ ചിത്രീകരണം ആരംഭിക്കുകയാണ്. അമേരിക്കയിലാണ് ചിത്രത്തിന്‍റെ കൂടുതല്‍ രംഗങ്ങളും ചിത്രീകരിക്കുന്നത്. രജനീകാന്ത് ഒരു യുവ ശാസ്ത്രജ്ഞന്‍റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് സൂചന. ഐങ്കരന്‍ ഫിലിംസും ഇറോസ് ഇന്‍റര്‍നാഷണലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ബജറ്റ് 200 കോടിയോളം വരുമെന്നാണ് സൂചന.

ഷങ്കറും രജനീകാന്തും ഐശ്വര്യ റായിയും എ ആര്‍ റഹ്‌മാനും ചേര്‍ന്നൊരുക്കുന്ന ‘റോബോട്ട്’ എന്ന മഹാവിസ്മയത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സിധു സിനിമയില്‍ സജീവമാകുന്നു
പ്രിയങ്കയ്ക്ക് ഓഗസ്റ്റ് പൊടിപൂരം
ത്രസിപ്പിക്കാന്‍ ‘കിഡ്നാപ്’
അമീര്‍ ഇനി ടൂറിസം അംബാസഡര്‍
മണിരത്നം ചിത്രത്തില്‍ ഗോവിന്ദയും
സിങ്‌ ഈസ്‌ കിങ്ങിന്‍റെ പ്രദര്‍ശനം തടസ്സപ്പെടുത്തി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...