|
| എംടിയുടെ തിരക്കഥയില്‍ കമലഹാസന്‍ |
| 12 ഓഗസ്റ്റ് 2008 ( 13:43 IST ) | |
മലയാളത്തിന്‍റെ തിരക്കഥാ കുലപതി എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന സിനിമയില്‍ കമലഹാസന്‍ നായകനാകുന്നു. മലയാളത്തിലോ തമിഴിലോ അല്ല ഈ സംരംഭം. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ഹോളിവുഡ് ചിത്രത്തിലാണ് ഈ മഹാരഥന്‍മാരുടെ സംഗമം. ‘19 സ്റ്റെപ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിലെ നായിക അസിനാണ്. ദശാവതാരത്തിന് ശേഷം കമലും അസിനും ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്.
ഭരത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‌മാന്‍റെ വന്ദേമാതരവും ജന ഗണ മനയും ചിത്രീകരിച്ച പരസ്യ സംവിധായകനായ ഭരത്ബാല തന്‍റെ ഈ അന്താരാഷ്ട്ര പദ്ധതിക്ക് സംഗീതമൊരുക്കാന്‍ ക്ഷണിച്ചിരിക്കുന്നതും റഹ്‌മാനെയാണ്. ജാപ്പനീസ് താരമായ തദാനോബു അസാനോയും 19 സ്റ്റെപ്സില്‍ അഭിനയിക്കുന്നുണ്ട്. അസിന്‍റെ നായകന്‍ യഥാര്‍ത്ഥത്തില്‍ തദാനോബുവാണ്.
ഒരു കളരിപ്പയറ്റ് ഗുരുവിന്‍റെ വേഷത്തിലാണ് കമല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അസിന്‍ ഒരു രാജകുമാരിയായി വേഷമിടുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് മുതല്‍ ആലോചനയിലുള്ള ചിത്രമാണ് ‘19 സ്റ്റെപ്സ്’. കമലഹാസന്‍റെ കഥാപാത്രത്തിനായി ആദ്യം മോഹന്‍ലാലിനെയാണ് ആലോചിച്ചിരുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|