യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രണ്‍ബീറിന്‍റെ ആദ്യ പ്രണയിനി!
12 ഓഗസ്റ്റ് 2008   ( 16:25 IST )
ബോളിവുഡിന്‍റെ പുതിയ ഹരം രണ്‍ബീര്‍ കപൂറിന്‍റെ ആദ്യ പ്രണയിനി മിനിഷാ ലാംബ! അവിശ്വസിക്കാന്‍ വരട്ടെ. സംഗതി സത്യമാണ്. ഒരു സിനിമയിലാണെന്ന് മാത്രം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ബച്നാ ഏ ഹസീനോ’ എന്ന ചിത്രത്തിലാണ് നായകനായ രണ്‍ബീര്‍ കപൂര്‍ ആദ്യമായി പ്രണയിക്കുന്ന പെണ്‍കുട്ടിയായി മിനിഷാ ലാംബ അഭിനയിക്കുന്നത്. ചിത്രം ഈ മാസം 15ന് റിലീസ് ചെയ്യും. യഷ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപിക പദുക്കോണും ബിപാഷ ബസുവും ഈ ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നുണ്ട്.

ഒരു യുവാവിന്‍റെ 18 മുതല്‍ 30 വയസു വരെയുള്ള പ്രണയ കാലവും അതിനിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ബച്നാ ഏ ഹസീനോയുടെ പ്രമേയം. രണ്‍ബീര്‍ അവതരിപ്പിക്കുന്ന നായകന്‍ ആദ്യം അനുരക്തനാകുന്നത് ഒരു പഞ്ചാബി പെണ്‍കുട്ടിയിലാണ്. ജീവിതത്തെക്കുറിച്ച് അമിതമായ സ്വപ്നങ്ങളൊന്നുമില്ലാത്ത ആ പെണ്‍കുട്ടിയെയാണ് മിനിഷാ ലാംബ അവതരിപ്പിക്കുന്നത്.

“ബച്നായുടെ ചിത്രീകരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു സാഹസികതയായിരുന്നു. കടലില്‍ ഇറങ്ങുകയും ബൈക്കില്‍ ചീറിപ്പായുകയും സാഹസിക യാത്രകള്‍ നടത്തുകയും ചെയ്യേണ്ടി വന്നു എനിക്ക്. അമൃത്സറില്‍ നിന്നുള്ള മഹി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. വിവാഹിതയായി ഒതുങ്ങിക്കഴിയാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം. എല്ലാ‍ പെണ്‍കുട്ടികളിലും ഒരു മഹി ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സഞ്ജയ് ഗുപ്തയുടെ ദസ് കഹാനിയാം എന്ന സിനിമയില്‍ ഒരു പഞ്ചാബി കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്” - മിനിഷ പറയുന്നു.

‘യഹാന്‍‘ എന്ന ചിത്രത്തിലൂടെയാണ് മിനിഷ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് സമര്‍ഖാന്‍റെ ‘ശൌര്യ’യില്‍ അഭിനയിച്ചു. ബച്നാ ഏ ഹസീനോയില്‍ പൂര്‍ണമായും ഒരു പ്രണയ നായികയാണ് മിനിഷ. സിനിമയില്‍ എത്തും മുന്‍പ് ഒരു പത്രപ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ചിരുന്ന മിനിഷയുടെ സ്വപ്നം ഒരു യുദ്ധറിപ്പോര്‍ട്ടറെ സ്ക്രീനില്‍ അവതരിപ്പിക്കുക എന്നതാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എം‌ടിയുടെ തിരക്കഥയില്‍ കമലഹാസന്‍
റോബോട്ടിന്‍റെ നായിക
സിധു സിനിമയില്‍ സജീവമാകുന്നു
പ്രിയങ്കയ്ക്ക് ഓഗസ്റ്റ് പൊടിപൂരം
ത്രസിപ്പിക്കാന്‍ ‘കിഡ്നാപ്’
അമീര്‍ ഇനി ടൂറിസം അംബാസഡര്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...