യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അമീര്‍ഖാന് സൂര്യയുടെ ശബ്‌ദം
13 ഓഗസ്റ്റ് 2008   ( 11:45 IST )
അമീര്‍ഖാനും തമിഴ് സൂപ്പര്‍ നായകന്‍ സൂര്യയും തമ്മില്‍ എന്താണ് ബന്ധം? ഇരുവരും ഏതെങ്കിലും സിനിമയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടില്ല. അമീര്‍ നിര്‍മ്മിച്ച സിനിമകളിലൊന്നും സൂര്യ മുഖം കാണിച്ചിട്ടില്ല. എന്തിന്, അത്ര അടുത്ത പരിചയം പോലുമില്ല ഇരുവരും തമ്മില്‍. എങ്കിലും ഇവര്‍ തമ്മില്‍ അവര്‍ പോലും അറിയാത്ത ഒരു സമാനത ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് സിനിമാലോകം പറയുന്നത്.

സൂര്യ നായകനായി തമിഴില്‍ മെഗാഹിറ്റായ ഗജിനി കണ്ട അമീര്‍ഖാന്‍ സൂര്യയുടെ ഫാനായി മാറി എന്നു പറയാതെ വയ്യ. ആ ചിത്രത്തിലെ സൂര്യയുടെ അഭിനയത്തെ അമീര്‍ വാനോളം പുകഴ്ത്തിയിരുന്നു. പിന്നീട് ഗജിനി ഹിന്ദിയിലെടുക്കാന്‍ അമീര്‍ഖാന്‍ താല്‍‌പര്യം പ്രകടിപ്പിക്കുകയും അതില്‍ നായകനാകുകയും ചെയ്തു. ഇപ്പോള്‍ ഗജിനി സ്റ്റൈല്‍ ഹെയര്‍സ്റ്റൈലുമായാണ് അമീര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ, അമീറിന്‍റെ പ്രശസ്ത ചിത്രം ‘താരേ സമീന്‍ പര്‍’ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ‘വാല്‍നക്ഷത്രം’ എന്നാണ് ചിത്രത്തിന് പേര്. അമീര്‍ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് തമിഴില്‍ ശബ്ദം കൊടുക്കുന്നത് സൂര്യ! അമീറിന്‍റെ തന്നെ താല്‍‌പര്യപ്രകാരമാണത്രേ സൂര്യ ഈ ചിത്രത്തില്‍ ശബ്ദം കൊടുക്കാന്‍ തയ്യാറായത്. സെപ്റ്റംബറില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

ഡബ്ബ് ചെയ്യുന്നതിന് പകരം താരേ സമീന്‍ പര്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നതിനെ കുറിച്ചായിരുന്നു ആദ്യം അമീര്‍ഖാന്‍ ആലോചിച്ചിരുന്നത്. അമീറിന്‍റെ കഥാപാത്രത്തെ സൂര്യ അവതരിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീടാണ് തീരുമാനം മാറിയതും ചിത്രം മൊഴിമാറ്റം ചെയ്ത് തിയേറ്ററുകളില്‍ എത്തുന്നതും. എന്തായാലും അമീറും സൂര്യയും തമ്മിലുള്ള കെമിസ്ട്രി ഇപ്പോള്‍ സിനിമാലോകത്ത് സംസാരവിഷയമാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രണ്‍ബീറിന്‍റെ ആദ്യ പ്രണയിനി!
എം‌ടിയുടെ തിരക്കഥയില്‍ കമലഹാസന്‍
റോബോട്ടിന്‍റെ നായിക
സിധു സിനിമയില്‍ സജീവമാകുന്നു
പ്രിയങ്കയ്ക്ക് ഓഗസ്റ്റ് പൊടിപൂരം
ത്രസിപ്പിക്കാന്‍ ‘കിഡ്നാപ്’
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...