യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഒരു യുവാവിന്‍റെ പ്രണയയാത്രകള്‍
ബുധന്‍, 13 ഓഗസ്റ്റ് 2008   ( 14:47 IST )
‘ബച്നാ ഏ ഹസീനോ’ എന്ന തന്‍റെ പുതിയ ചിത്രം ഒരു യുവാവിന്‍റെ പ്രണയയാത്രകളുടെ കഥയാണെന്ന് ബോളിവുഡിന്‍റെ പുതിയ ഹരം രണ്‍‌ബീര്‍ കപൂര്‍. രാജ് എന്ന യുവാവിന്‍റെ ജീവിതത്തിലേക്ക് വിവിധകാലങ്ങളിലായി മൂന്ന് സ്ത്രീകള്‍ എത്തിപ്പെടുകയാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാല്‍ ഈ യുവാവ് ഒരു കാസനോവയല്ലെന്ന് രണ്‍‌ബീര്‍ പറയുന്നു.

എന്താണ് ‘ബച്നാ ഏ ഹസീനോ‘യുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് രണ്‍ബീറിനോട് ചോദിച്ചാല്‍ മറുപടി ഇങ്ങനെയാണ് - “പ്രത്യേകതകള്‍ ഒരുപാടാണ്. ഈ ചിത്രത്തിന്‍റെ മനോഹരമായ കഥയാണ് അതില്‍ ഏറ്റവും പ്രധാനം. പിന്നീട്, സുന്ദരികളായ മൂന്ന് നായികമാര്‍. ദീപിക പദുക്കോണ്‍, ബിപാഷ ബസു, മിനിഷാ ലാംബ എന്നിവരാണ് ഇതിലെ നായികമാര്‍. സിദ്ധാര്‍ത്ഥ് ആനന്ദിന്‍റെ സംവിധാനം. വിശാല്‍ ശേഖറിന്‍റെ സംഗീതം. എല്ലാത്തിനുമുപരിയായി യഷ്‌രാജ് എന്ന വലിയ ബാനര്‍.”

രണ്‍ബീര്‍ കപൂറിന്‍റെ പിതാവ് റിഷി കപൂര്‍ നായകനായി അഭിനയിച്ച് 1970ല്‍ പുറത്തുവന്ന 'ഹം കിസി സേ കം നഹി' എന്ന ചിത്രത്തിലെ “ബച്നാ ഏ ഹസീനോ...” എന്ന ഗാനം ഈ ചിത്രത്തില്‍ റീ മിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. ആ രംഗത്ത് നൃത്തമാടുന്ന രണ്‍‌ബീര്‍ കപൂര്‍ പക്ഷേ, റിഷി കപൂറുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. “എന്‍റെ പിതാവിന്‍റെ സ്റ്റൈല്‍ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഏറെ പഠിക്കാനുണ്ട്. ഈ ഗാനം അദ്ദേഹത്തിന്‍റെ പഴയ ഗാനത്തോടുള്ള ആദരവ് കൊണ്ട് ഉള്‍പ്പെടുത്തിയതാണ്. ഞാന്‍ ഒരു നല്ല ഡാന്‍സറല്ല എന്നാണ് എന്‍റെ വിശ്വാസം. ഡാന്‍സ് സീക്വന്‍സുകള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ നെര്‍വസ് ആകാറുണ്ട്. എന്‍റേതായി നിങ്ങള്‍ സ്ക്രീനില്‍ കാണുന്ന നൃത്തരംഗങ്ങള്‍ ഒരു കൂട്ടായ്മയുടെ ഫലമായി ഉണ്ടാകുന്നതാണ്” - രണ്‍ബീര്‍ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അമീര്‍ഖാന് സൂര്യയുടെ ശബ്‌ദം
രണ്‍ബീറിന്‍റെ ആദ്യ പ്രണയിനി!
എം‌ടിയുടെ തിരക്കഥയില്‍ കമലഹാസന്‍
റോബോട്ടിന്‍റെ നായിക
സിധു സിനിമയില്‍ സജീവമാകുന്നു
പ്രിയങ്കയ്ക്ക് ഓഗസ്റ്റ് പൊടിപൂരം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...