|
| ഞാന്‍ പഴയ ദീപിക തന്നെ |
| ബുധന്‍, 13 ഓഗസ്റ്റ് 2008 ( 19:27 IST ) | |
താരപദവി തന്‍റെ തലയ്ക്ക് പിടിച്ചിട്ടില്ലെന്ന് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദീപിക തന്‍റെ നിലപാട് വ്യക്തമാക്കുന്നത്. “താര പദവി എന്നെ മാറ്റിയിട്ടില്ല. ഞാന്‍ മുന്‍പ് എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും. മാതാപിതാക്കളോടാണ് എനിക്ക് ഏറ്റവും നല്ല ബന്ധമുള്ളത്. അവരാണ് എന്‍റെ പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്നത്. എല്ലാ സായന്തനങ്ങളിലും എന്‍റെ ജോലിയെക്കുറിച്ച് ഞാന്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ട്.” - ദീപിക പറയുന്നു.
കാമുകന്‍ രണ്‍ബീര്‍ കപൂറും താനും ഇപ്പോള്‍ കരിയര്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മറ്റൊന്നും തങ്ങളെ ബാധിക്കില്ലെന്നും ദീപിക പറയുന്നു. “ഞങ്ങള്‍ രണ്ടു പേരും അഭിനേതാക്കളാണ്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ശ്രമം. ഞങ്ങള്‍ക്കിടയില്‍ പൊസസീവ്‌നെസിന്‍റെ ആവശ്യമില്ല. ഞങ്ങള്‍ പരസ്പരം മനസിലാക്കുന്നു.”
സെലിബ്രിറ്റി മാസികയായ മാക്സിം ലോകത്തിലെ 100 ഹോട്ട് വനിതകളുടെ പട്ടികയില്‍ ദീപിക പദുക്കോണിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇത് തീര്‍ത്തും അപ്രതീക്ഷിതമാണെന്നാണ് ദീപികയുടെ അഭിപ്രായം. “എന്നെ ആളുകള്‍ ക്യൂട്ട്, പ്രെറ്റി എന്നൊക്കെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ആരും ഇതുവരെ എന്നെ സെക്സി എന്നു വിളിച്ചിട്ടില്ല. മാക്സിം മാസികയുടെ ഹോട്ട് പട്ടികയില്‍ ഞാന്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു അത്ഭുതമാണ്. എന്തായാലും ഇതൊരു അംഗീകാരമായി ഞാന്‍ കരുതുന്നു. സെക്സി എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. എന്‍റെ അഭിപ്രായത്തില്‍ ആ വിശേഷണം എന്‍റെ വ്യക്തിത്വത്തിന് ലഭിച്ച അംഗീകാരമാണ്.”
ഓം ശാന്തി ഓമിലൂടെ സിനിമയിലെത്തിയ ദീപികയുടെ രണ്ടാം ചിത്രം ‘ബച്നാ ഏ ഹസീനോ’ ഈ മാസം 15ന് റിലീസാണ്. രണ്‍ബീര്‍ കപൂറാണ് ദീപികയുടെ നായകന്‍. ഗായത്രി എന്ന ഒരു എന്‍ ആര്‍ ഐ പെണ്‍കുട്ടിയെയാണ് ദീപിക ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|