|
| ടൈര്‍വാലയുടെ അടുത്ത ചിത്രത്തില്‍ ജോണ്‍ |
| വ്യാഴം, 14 ഓഗസ്റ്റ് 2008 ( 11:43 IST ) | |
‘ജാനേ തു യ ജാനേ ന’യുടെ ഗംഭീര വിജയത്തിന് ശേഷം അബ്ബാസ് ടൈര്‍വാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോണ്‍ ഏബ്രഹാം നായകനാകുന്നു. ഒരു റൊമാന്‍റിക് കോമഡി ചിത്രമാണ് ടൈര്‍വാല അടുത്തതായി ഒരുക്കുന്നത്. അമേരിക്കയിലെ ബോസ്റ്റണില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ‘1 - 800 - ലവ്’ എന്ന ഈ സിനിമയുടെ ഒരു നിര്‍മ്മാതാവും ജോണ്‍ ഏബ്രഹാമാണ്.
അമേരിക്കയിലെ ടോള്‍ ഫ്രീ ഹെല്‍പ്‌ലൈനുകളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത്. കഥ കേട്ട് ആവേശഭരിതനായ ജോണ്‍ ഏബ്രഹാം ഈ ചിത്രം നിര്‍മ്മിക്കാമെന്നും അബ്ബാസ് ടൈര്‍വാലയ്ക്ക് ഉറപ്പു നല്‍കുകയായിരുന്നു. ടൈര്‍വാലയുടെ ഭാര്യ പഖിയാണ് 1 - 800 - ലവിന്‍റെ തിരക്കഥ രചിക്കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയമാണ് അബ്ബാസ് ടൈര്‍വാല ആദ്യമായി സംവിധാനം ചെയ്ത ‘ജാനേ തു യ ജാനേ ന’. ബോളിവുഡിലെ ഒന്നാം നിര തിരക്കഥാകൃത്തായിരുന്ന ടൈര്‍വാലയെ അമീര്‍ഖാനാണ് സംവിധായകനാക്കിയത്. ടൈര്‍വാല എഴുതിയ ‘ജാനേ തു’വിന്‍റെ തിരക്കഥ ഇഷ്ടപ്പെട്ട അമീര്‍ ഈ ചിത്രത്തിന്‍റെ നിര്‍മ്മാണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. അമീറിന്‍റെ അനന്തരവന്‍ ഇമ്രാന്‍ഖാന്‍ ആ ചിത്രത്തില്‍ നായകനുമായി. ജാനേ തു വന്‍ ഹിറ്റായതോടെ അബ്ബാസ് ടൈര്‍വാലയ്ക്കായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|