യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അഞ്ചിലൊരാളാകാന്‍ ഷാഹിദ്
വ്യാഴം, 14 ഓഗസ്റ്റ് 2008   ( 15:32 IST )
ബോളിവുഡില്‍ ഒന്നാം നമ്പര്‍ താരം ആര് എന്ന ചോദ്യം എപ്പോഴും തര്‍ക്കങ്ങള്‍ക്കിടയാക്കുന്ന ഒന്നാണ്. അമിതാഭ് ബച്ചനോ ഷാരുഖ് ഖാനോ നമ്പര്‍ വണ്‍? അതോ അമീര്‍ ഖാനാണോ ഒന്നാമത്?. ഇവരൊന്നുമല്ല, അക്ഷയ് കുമാറാണ് ഒന്നാം നമ്പരുകാരന്‍ എന്ന് ഒരു പക്ഷം അഭിപ്രായപ്പെടും. സല്‍മാനും ഹൃത്വികും അഭിഷേകുമൊക്കെ അവകാശവാദങ്ങളുമായി രംഗത്തെത്തിയേക്കാം. എന്നാല്‍ തര്‍ക്കങ്ങളില്‍ ഒന്നും ഇടപെടാതെ, തീര്‍ത്തും നിശബ്ദനായി ഒരാള്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. അതെ, ഷാഹിദ് കപൂര്‍ തന്നെ!

കിസ്മത് കണക്ഷനും മെഗാഹിറ്റായതോടെ ഷാഹിദ് കപൂറിന് പിന്നാലെയാണിപ്പോള്‍ നിര്‍മ്മാതാക്കള്‍. വിവാഹ്, ജബ് വീ മെറ്റ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെയാണ് കിസ്മത് കണക്ഷനും തരംഗമായത്. ഷാഹിദ് സോളോ ഹീറോ ആയി അഭിനയിച്ച ചിത്രങ്ങള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ മറ്റ് പല മുന്‍‌നിര നടന്‍‌മാരും ഹിറ്റുകളില്ലാതെ പതറുകയാണ്. ബോളിവുഡില്‍ താരമൂല്യമുള്ള ആദ്യത്തെ അഞ്ച് നടന്‍‌മാരില്‍ ഒരാളാകുകയാണ് ഷാഹിദിന്‍റെ ലക്‍ഷ്യം. ഇപ്പോള്‍ തന്നെ ഷാഹിദ് ആ നേട്ടം കൈവരിച്ചു കഴിഞ്ഞതായാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒന്നിലധികം സൂപ്പര്‍താരങ്ങളെ അണിനിരത്തിയാണ് ബോളിവുഡില്‍ ഹിറ്റുകള്‍ സൃഷ്ടിക്കപ്പെടുന്നത്. ആ സാഹചര്യത്തിലാണ് അധികം കൊട്ടിഘോഷിക്കലുകളില്ലാത്ത ഷാഹിദ് കപൂര്‍ ചിത്രങ്ങള്‍ ചരിത്രം രചിക്കുന്നത്. യഷ്‌രാജ് ഫിലിംസ്, യു ടി വി മോഷന്‍ പിക്ചേഴ്സ് തുടങ്ങിയവയുടെ സിനിമകളും വിശാല്‍ ഭരദ്വാജ്, കെന്‍ ഘോഷ്, പങ്കജ് കപൂര്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുമാണ് ഷാഹിദ് കപൂറിന്‍റെ പുതിയ പ്രതീക്ഷകള്‍. വിശാല്‍ ഭരദ്വാജിന്‍റെ കമീനേ ആണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഷാഹിദ് കപൂര്‍ ചിത്രം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ടൈര്‍‌വാലയുടെ അടുത്ത ചിത്രത്തില്‍ ജോണ്‍
ഞാന്‍ പഴയ ദീപിക തന്നെ
ഒരു യുവാവിന്‍റെ പ്രണയയാത്രകള്‍
അമീര്‍ഖാന് സൂര്യയുടെ ശബ്‌ദം
രണ്‍ബീറിന്‍റെ ആദ്യ പ്രണയിനി!
എം‌ടിയുടെ തിരക്കഥയില്‍ കമലഹാസന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...