|
| ചെമ്പകരാമന്‍ എന്ന് തുടങ്ങും? |
| മെല്‍ബണ്‍(ഏജന്‍സി), 12 സെപ്റ്റംബര്‍ 2008 ( 12:39 IST ) | |
കെ കെ രാജീവിന് മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് സ്ഥാനക്കയറ്റം കിട്ടാന്‍ പോകുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമയില്‍ തുടക്കം കുറിക്കാനായിരുന്നു രാജീവിന്‍റെ പരിപാടി. ‘ചെമ്പകരാമന്‍’ എന്ന് പേരിട്ട് ഒരു തിരക്കഥയും രാജീവ് ഒരുക്കി. മമ്മൂട്ടിക്ക് അത് ഇഷ്ടമാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ഒത്തുവരാത്തതു കാരണം പ്രൊജക്ട് നീണ്ടു പോകുകയാണ്.
കഴിഞ്ഞ വര്‍ഷം തന്നെ പല ഡേറ്റുകള്‍ ഈ സിനിമയുടെ ചിത്രീകരണത്തിനായി ആലോചിച്ചിരുന്നു. മമ്മൂട്ടിക്ക് ഒഴിവില്ലാത്തതു കാരണം നടന്നില്ല. എം പത്മകുമാര്‍ സംവിധാനം ചെയ്യാനിരുന്ന ‘റിക്ഷാക്കാരന്‍’ മമ്മൂട്ടി വേണ്ടെന്നു വച്ചപ്പോള്‍ ആ ഒഴിവില്‍ കഴിഞ്ഞ ഡിസംബറില്‍ ചെമ്പകരാമന്‍റെ ഷൂട്ടിംഗ് ആരംഭിക്കാമെന്നും പദ്ധതിയിട്ടതാണ് കെ കെ രാജീവ്. 21 ദിവസം മമ്മൂട്ടി ചെമ്പകരാമനു വേണ്ടി മാറ്റി വയ്ക്കുകയും ചെയ്തു. പക്ഷേ രൌദ്രം, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണത്തിനായി ആ സമയവും മമ്മൂട്ടിക്ക് മാറ്റി വയ്ക്കേണ്ടി വന്നു.
അഭിനയമറിയാത്ത ഒരു നാടകനടന്‍റെ വേഷത്തിലാണ് മമ്മൂട്ടി ചെമ്പകരാമനില്‍ പ്രത്യക്ഷപ്പെടുന്നത്. വിജയരാഘവന്‍ ഈ സിനിമയില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ അഭിനയിക്കുന്നു. കാവ്യാ മാധവനാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. കാവ്യ മമ്മൂട്ടിയുടെ നായികയാകുന്ന ആദ്യ ചിത്രമാണിത്. ചെമ്പകരാമന്‍ തുടങ്ങാന്‍ വൈകുന്നതില്‍ മനം മടുത്ത് രാജീവ് വീണ്ടും സീരിയല്‍ സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
അമ്മ മനസ്, ജനുവരി, ഓര്‍മ്മ, അവിചാരിതം, വേനല്‍മഴ തുടങ്ങിയ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്ന രാജീവ് തന്‍റെ ആദ്യ സിനിമയ്ക്കായി ഏറെ നാളായി കാത്തിരിക്കുന്നു. മമ്മൂട്ടിയുടെ ഡേറ്റും കാത്ത് ഒരു തിരക്കഥയുമൊരുക്കിയുള്ള ഈ കാത്തിരിപ്പ് എന്നവസാനിക്കും എന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | PTI |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും... |
| |
|
|
|
|
|
|
|