യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
13 സെപ്റ്റംബര്‍ 2008   ( 11:57 IST )
മണിരത്നം തന്‍റെ പുതിയ സിനിമ ‘രാവണ’യുടെ ചിത്രീകരണം ആരംഭിക്കുകയാണ്. സെപ്റ്റംബര്‍ മൂന്നാം വാരം മുതല്‍ നവംബര്‍ അവസാനം വരെയാണ് ഷൂട്ടിംഗ്. ഹിന്ദി - തമിഴ് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയിലെ എല്ലാ താരങ്ങളുടെയും അതുവരെയുള്ള ഡേറ്റുകള്‍ ബ്ലോക്കു ചെയ്തു കഴിഞ്ഞു. മലയാളതാരം പൃഥ്വിരാജ് തുടര്‍ച്ചയായി 150 ദിവസത്തെ ഡേറ്റാണ് മണിരത്നത്തിന് നല്‍കിയിട്ടുള്ളതെന്നും വാര്‍ത്തയുണ്ട്. എന്തായാലും ചിത്രീകരണവും സിനിമയുടെ വിശദാംശങ്ങളും അതീവ രഹസ്യമാക്കി വയ്ക്കുന്ന ‘മണിരത്നം സ്റ്റൈല്‍‘ ഈ ചിത്രത്തിന്‍റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

എല്ലാ നടീനടന്‍‌മാരും സാങ്കേതിക വിദഗ്ധരും ‘രാവണയുടെ വിശേഷങ്ങള്‍ രഹസ്യമാക്കി വയ്ക്കും' എന്ന് ഒരു കരാറില്‍ ഒപ്പിട്ടു കൊടുത്തിട്ടുണ്ടത്രേ!. ചിത്രം പുറത്തിറങ്ങുന്നതു വരെ കഥയുടെ എന്തെങ്കിലും ഒരു സൂചന പോലും പുറത്ത് ആര്‍ക്കും നല്‍കാന്‍ പാടില്ല. മാത്രമല്ല, അഭിനേതാക്കള്‍ക്ക് അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാതെ കഥയുടെ എ ബി സി ഡി പോലും അറിയില്ല എന്നാണ് വിവരം. 'അവരവര്‍ അവതരിപ്പിക്കുന്ന വേഷങ്ങള്‍ മികച്ചതാക്കുക, പോകുക' - ഇതാണ് മണിരത്നം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ഒരു വനത്തിലായിരിക്കും സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുക എന്നാണ് സൂചന. മഹാഭാരത കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘രാവണ’ ഒരുക്കുന്നതെന്നും കേള്‍ക്കുന്നു. ഹിന്ദിയില്‍ അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും വിക്രമും ഗോവിന്ദയും അഭിനയിക്കും. തമിഴില്‍ വിക്രം, ഐശ്വര്യ റായി, പൃഥ്വിരാജ് തുടങ്ങിയവരാണ് താരങ്ങള്‍.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ആവേശമാകാന്‍ ഒമറും ജാക്കിയും
അക്കി - കത്രീന മാജിക് വീണ്ടും
ആരുമായും പ്രണയമില്ല: ജനിലിയ
'ദി ലാസ്റ്റ്‌ ലിയര്‍‘: പ്രദര്‍ശനം ഉപേക്ഷിച്ചു
പരുക്കന്‍ കഥാപാത്രമായി ഷാഹിദ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
പ്രിയങ്കയെ വാഴ്ത്തി ബോബി
തന്‍റെ കുടുംബം മുഴുവന്‍ കൊലചെ യ്യപ്പെട്ട ശേഷം അനാഥനായി, വിശ്വാ സങ്ങളോ, പ്രതീക്ഷകളോ, ആഗ്രഹ...
രണ്‍ബീറും ഇമ്രാനും പ്രിയപ്പെട്ടവര്‍
അഭി - ആഷ് ജോഡിയുടെ ‘അഭിമാന്‍’
വാര്‍ത്ത
വ്യവസായം വാര്‍ത്ത - നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...