|
| ഇമ്രാന്‍ - ജെനിലിയ വീണ്ടും? |
| 13 സെപ്റ്റംബര്‍ 2008 ( 14:57 IST ) | |
അടുത്തകാലത്ത് ഏറ്റവും അധികം പ്രശംസ ലഭിച്ച ജോഡിയാണ് ഇമ്രാന്‍ ഖാന്‍ - ജനിലിയ ജോഡി. ഇരുവരും ഒന്നിച്ച ‘ജാനേ തു യ ജാനേ ന’ ഈ വര്‍ഷത്തെ വന്‍ ഹിറ്റായി മാറി. ഇവര്‍ ഒരുമിച്ചുള്ള രംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇമ്രാനും ജനിലിയയും അതോടെ തിരക്കുള്ള താരങ്ങളായി മാറുകയും ചെയ്തു. എന്തായാലും വീണ്ടും ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനിലിയ.
“എല്ലാവരും പറയുന്നത് ഏറെക്കാലത്തിന് ശേഷമാണ് ഇത്രയും നല്ല ഒരു ജോഡി ബോളിവുഡ് സിനിമയില്‍ ഉണ്ടാകുന്നത് എന്നാണ്. ഇമ്രാനോടൊപ്പം ഇനിയും അഭിനയിക്കുക എന്നത് ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു സംഗതി തന്നെയാണ്. എന്‍റെ അതേ അഭിപ്രായം തന്നെയായിരിക്കും ഇമ്രാനും.” - ജനിലിയ പറയുന്നു.
അനീസ് ബസ്മിയുടെ ‘ഇറ്റ്സ് മൈ ലൈഫ്’, അബ്ബാസ് മസ്താന്‍റെ ‘ലൈഫ് പാര്‍ട്ട്‌ണര്‍’ എന്നീ ഹിന്ദി ചിത്രങ്ങളിലാണ് ജെനിലിയ ഇനി അഭിനയിക്കുന്നത്. കിഡ്നാപ്, ഡല്‍ഹി ബെല്ലി എന്നിവയാണ് ഇമ്രാന്‍ ഖാന്‍റെ ചിത്രങ്ങള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | PTI |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും... |
| |
|
|
|
|
|
|
|