|
| വിദ്യ അഭിനയം പഠിക്കുന്നു |
| 30 സെപ്റ്റംബര്‍ 2008 ( 15:46 IST ) | |
ഐശ്വര്യാ റായിയും കരീന കപൂറും പ്രിയങ്ക ചോപ്രയും റാണി മുഖര്‍ജിയുമൊക്കെ ഭരിക്കുന്ന ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ സൌന്ദര്യം മാത്രം പോരെന്ന് ഒടുവില്‍ മലയാളിയായ വിദ്യാ ബാലന്‍ മനസ്സിലാക്കിയെന്ന് തോന്നുന്നു. വിശാല്‍ ഭരദ്വാജിന്‍റെ ‘ഇഷ്ഖിയ‘ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന വിദ്യയിപ്പോള്‍ അഭിനയം പഠിക്കുന്ന തിരക്കിലാണ്.
പഠിപ്പിക്കുന്നത് ബോളിവുഡിലെ മികച്ച നടന്‍മാരുടെ ലിസ്റ്റില്‍ മുന്‍നിരയിലുളള നസറുദ്ദീന്‍ ഷായും. ‘ഇഷ്ഖിയ‘യിലെ കഥാപത്രത്തിന്‍റെ ചില വികാരങ്ങള്‍ മുഖത്ത് വേണ്ട പോലെ പ്രതിഫലിക്കാതായപ്പോഴാണ് വിദ്യ ഇക്കാര്യത്തില്‍ മാസ്റ്ററായ നസറുദീന്‍ ഷായുടെ അടുത്തെത്തിയത്. 10 ദിവസത്തെ ക്ലാസിലിരുന്ന് വിദ്യ അഭിനയം പഠിച്ചുവെന്നാണ് വാര്‍ത്ത.
ഇതിനുപുറമെ ചിത്രത്തിലെ കഥാപാത്രം സംസാരിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രദേശിക ഹിന്ദി ഭാഷ സ്വായത്തമാക്കാനും വിദ്യ കുറേ പാടുപെട്ടു. ഒടുവില്‍ അതിനും ഒരു ടീച്ചറെ വച്ചാണ് വിദ്യ പരിഹാരം കണ്ടത്. അര്‍ഷദ് വര്‍സിയാണ് ഇഷ്ഖിയയില്‍ വിദ്യയുടെ നായകനാവുന്നത്.
മലയാളത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ചക്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് വിദ്യാബാലന്‍ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാല്‍ ചക്രം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. പിന്നീട് 2003ല്‍ ബാലോ ദേഖോ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് വിദ്യയുടെ സിനിമാ പ്രവേശനം. 2005ല്‍ പരിനീത എന്ന ഹിന്ദി ചിത്രത്തോടെയാണ് വിദ്യ ബോളിവുഡില്‍ ചുവടുറപ്പിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|