|
| വമ്പന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് | | - രവിഷങ്കര്‍ |
| ബുധന്‍, 1 ഒക്‍ടോബര്‍ 2008 ( 10:00 IST ) |
|
ഒക്ടോബര്‍ മാസാരംഭം സിനിമകളുടെ പൂക്കാലം കുറിക്കുകയാണ്. എല്ലാ ഭാഷകളിലും വമ്പന്‍ ചിത്രങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി തിയേറ്ററുകളില്‍ എത്തുന്നത്. മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങളായ മായാബസാര്‍, കുരുക്ഷേത്ര എന്നീ സിനിമകളാണ് റംസാന്‍ ആഘോഷിക്കാന്‍ എത്തുന്നത്. എന്നാല്‍, കുരുക്ഷേത്രയുടെ റിലീസ് മാറ്റിയേക്കുമെന്നും അഭ്യൂഹമുണ്ട്.
സിനിമാ സംഘടനകളുടെ തര്‍ക്കങ്ങള്‍ക്കിടയിലാണ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. തര്‍ക്കങ്ങളെ തുടര്‍ന്ന് കേരളത്തില്‍ എ ക്ലാസ് തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ മായാബസാറും മോഹന്‍ലാലിന്‍റെ കുരുക്ഷേത്രയും റിലീസ് ചെയ്യില്ല. എ ക്ലാസ് തിയേറ്ററുകള്‍ ഒഴികെയുള്ള കേന്ദ്രങ്ങളില്‍ മായാബസാര്‍ റിലീസ് ചെയ്യുന്നു. ചെന്നൈയിലും മായാബസാര്‍ ഒന്നാം തീയതി തന്നെ പ്രദര്‍ശനത്തിനെത്തും. എന്നാല്‍, ജീവന്‍ പണയം വച്ചു ചിത്രീകരിച്ച കുരുക്ഷേത്ര എ ക്ലാസ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനായില്ലെങ്കില്‍ ഇപ്പോള്‍ റിലീസ് ചെയ്യുന്നില്ലെന്ന നിലപാടിലാണ് സംവിധായകന്‍ മേജര്‍ രവി.
തമിഴില്‍ എ വെങ്കിടേഷ് സംവിധാനം ചെയ്ത അര്‍ജ്ജുന്‍ ചിത്രം 'ദുരൈ' ആണ് ഈ ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്ന പ്രമുഖ ചിത്രം. മലയാളിയായ തേനപ്പനാണ് ഈ സിനിമയുടെ നിര്‍മ്മാതാവ്. ചിത്രം വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. റോഷന്‍ ആന്‍ഡ്രൂസിന്‍റെ നോട്ടുബുക്കിന്‍റെ തമിഴ് മൊഴിമാറ്റവും ഈ ദിനങ്ങളില്‍ തിയേറ്ററുകളിലെത്തും.
കിഡ്‌നാപ്, ദ്രോണ എന്നീ ബിഗ്‌ബജറ്റ് ചിത്രങ്ങളാണ് ബോളിവുഡില്‍ റിലീസ് ചെയ്യുന്നത്. സഞ്ജയ്ദത്ത്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ അഭിനയിക്കുന്ന കിഡ്നാപ് സംവിധാനം ചെയ്തിരിക്കുന്നത് ധൂം സീരീസിലൂടെ പ്രശസ്തനായ സഞ്ജയ് ഗാഡ്‌വിയാണ്. അഭിഷേക് ബച്ചന്‍ അതിമാനുഷ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ദ്രോണ.
തെലുങ്കില്‍ വെങ്കിടേഷ് നായകനാകുന്ന ‘ചിനാതകായല രവി’ ആണ് പ്രധാന റിലീസ്. അനുഷ്കയും മലയാളിതാരം മമ്തയും നായികമാരാകുന്ന ഈ ചിത്രം ഒരു ക്ലീന്‍ എന്‍റര്‍ടെയ്നറാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|