യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അജയ് വീണ്ടും ഹാജി മസ്താനാകുന്നു
ബുധന്‍, 1 ഒക്‍ടോബര്‍ 2008   ( 15:02 IST )
ഒരു കാലത്ത് മുംബൈ അധോലോകത്തിന്‍റെ ഗോഡ്‌ഫാദറായിരുന്ന ഹാജി മസ്താനായി അജയ് ദേവ്‌ഗണ്‍ വീണ്ടും വരുന്നു. മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ മുംബൈ’ എന്ന ചിത്രത്തിലാണ് അജയ് വീണ്ടും ഹാജി മസ്താന്‍റെ വേഷമണിയുന്നത്. ഇന്നത്തെ മുംബൈ അധോലോകത്തിന്‍റെ കഥ പറഞ്ഞ രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ചിത്രത്തിലും അജയ് ഹാജി മസ്താനായി വെള്ളിത്തിരയിലെത്തിയിരുന്നു.

എന്നാല്‍ ഹാജി മസ്താന്‍റെയും വരദരാജ മുതലിയാരുടെയും പ്രതാപ കാലമായിരുന്ന എഴുപതുകളിലേയും എണ്‍പതുകളിലേയും മുംബൈ അധോലകമാണ് ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ മുംബൈ’ എന്ന ചിത്രത്തിന്‍റെ പ്രമേയം. അതായത് ഇന്ന് മുംബൈ അധോലോകം ഭരിക്കുന്ന ദാവൂദ് ഇബ്രാഹിം അധോലോക വഴികളില്‍ പിച്ചവച്ചു തുടങ്ങിയ കാലഘട്ടം.

അജയ് ഹാജി മസ്താനാവുമ്പോള്‍ വരദരാജ മുതലിയാരാവുന്നത് ആര് എന്ന് ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നല്‍കാന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തയ്യാറായിട്ടില്ലെങ്കിലും സഞ്ജയ് ദത്തിനായിരിക്കും ഈ വേഷമെന്നാണിറിയുന്നത്. ദാവൂദ് ഇബ്രാഹിമും ചിത്രത്തിലുണ്ടാകും. ഇമ്രാന്‍ ഹഷ്മിയാണ് ദാവൂദ് ആ‍വുന്നകയെന്ന് ഉറപ്പായിട്ടുണ്ട്.

മിലന്‍ ലുത്രിയ അജയ്‌യെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ലുതിരയുടെ ആദ്യ ചിത്രമായ ‘കച്ഛേ ദാഗെ‘യിലും, ‘ചോരി ചോരി‘യിലും അജയ് തന്നെയായിരുന്നു നായകന്‍. നടന്‍ സുനില്‍ ഷെട്ടിയും എക്‍താ കപൂറും ചേര്‍ന്നാണ് ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ മുംബൈ‘ നിര്‍മ്മിക്കുന്നത്.







(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വമ്പന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്
വിദ്യ അഭിനയം പഠിക്കുന്നു
സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയ സംഘടന
നിര്‍മാതാവിന്‍റെ റോള്‍ വേണ്ടെന്ന് കരീന
സെയ്ഫിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
ജോണും ബിപാഷയും വീണ്ടും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...